ദിവസങ്ങൾക്ക് മുമ്പ് വൈക്കം കളത്തിൽ റിസോട്ടിന്റെ മുറിയിൽ വയ്ച്ച് റിസോട്ട് മാനേജർ കൂടിയായ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസിനേ പോലും തടഞ്ഞ് റിസോട്ട് അധികൃതർ. കളത്തിൽ റിസോട്ടിൽ വർഷങ്ങളായി ഭാര്യ ദിൽനയുമായി ഒരുമിച്ച് താമസിക്കവേ വിവാഹ ബന്ധം വേർപെടുത്തബന്ധം വേർപെടുത്താനുള്ള ഹരജിയിൽ ബലമായി ഒപ്പിടുവിക്കാനായിരുന്നു അഭിജിത് ബാലൻ ദിൽനയേ അക്രമിച്ചത്. ക്രൂരമായി തലക്കടിച്ച് മർദീച്ച ശേഷം കൊലപ്പെടുത്താനുള്ള ആയുധം എടുക്കാൻ ഭർത്താവ് മുറിക്ക് പുറത്തേക്ക് പോയപ്പോൾ മുറി ഉള്ളിൽ നിന്നും പൂട്ടി ഫേസ്ബുക്ക് ലൈവിൽ വന്ന് ഭീകരത ലോകത്തേ മുഴുവൻ അറിയിക്കുകയും പോലീസെത്തി രക്ഷപെടുത്തുകയുമായിരുന്നു പെൺകുട്ടിയേ…report by ഐ വിറ്റ്നസ്
ഈ കേസിന്റെ അനേഷണത്തിനു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് പെൺകുട്ടിയുമായി എത്തിയ പോലീസിനേ പോലും തടഞ്ഞ് കൊടികുത്തിയ മാഫിയയാവുകയാവുകയായിരുന്നു കളത്തിൽ റിസോട്ട് അധികൃതർ.രണ്ടുദിവസമായി പോലീസ് കളത്തിൽ ലെക് റിസോർട്ടൽ ദില്നക്കൊപ്പം ചെല്ലുന്നുണ്ടെങ്കിലും റിസോർട് മാനേജർ എം എം വർഗീസ് ആണ് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസമുണ്ടാക്കും വിധം മഹസർ രേഖപ്പെടുത്തേണ്ട മുറിയുടെ താക്കോൽ കൊടുക്കാതെ നിസഹകരിച്ചതു .ആദ്യദിവസം മഹസർ തയ്യാറാക്കുന്നിതിനായി ദില്നക്കൊപ്പം വൈക്കം എസ് ഐ സാഹിൽ അടങ്ങുന്ന പോലീസ് സംഘം ആണ് റിസോർട്ടിൽ എത്തിയത് . റിസോട്ട് മാനേജർ വാഹനങ്ങൾ പുറത്ത് തടഞ്ഞ് പരിശോധിച്ചു. മൊബൈൽ ഓഫാക്കാൻ പറഞ്ഞു. മാത്രമല്ല ഓഫാക്കിയ മൊബൈലും, കൈയ്യിലേ മറ്റ് സാധനങ്ങളും റിസോർട്ട് റിസപ്‌ഷനിൽ ഏല്പിച്ചാലേ സംഭവം നടന്ന മുറിയിലേക്ക് കടത്തിവിടുവെന്ന മാനേജരുടെ നിർബന്ധ ബുദ്ധിയിലുള്ള തർക്കം മൂലം ദില്നക്കു മടങ്ങേണ്ടി വന്നു . പോലീസ്ന്റെ മൊബൈൽ പോലും ഓഫാക്കാൻ നിർദ്ദേശിച്ച കൊടികുത്തിയ പോലീസായി റിസോട്ടുകാർ.
തുടർന്ന് ദിൽന വൈക്കം കോടതിയിൽ മജിസ്‌ട്രേറ്റിനു മുൻപിൽ മൊഴി നൽകി .തൊട്ടടുത്ത ദിവസമായ ഇന്നലെയും മഹസർ തയ്യാറാക്കുന്നതിനായി പോലീസ് സംഘവുമൊത്തു പെൺകുട്ടി എത്തിയെങ്കിലും ഭർത്താവായ അഭിജിത് ബാലൻ ദിൽനയുടെ തല പിടിച്ചു ഭിത്തിയിലടിച്ച മുറി സന്ദർശിക്കാനോ തെളിവുകൾ ശേഖരിക്കാനോ മഹസർ എഴുതാനോ പോലീസ് നു റിസോർട്ട് അധികൃതർ അനുമതി നൽകിയില്ല.ആ മുറിയുടെ താക്കോൽ നൽകാതെയും ദിൽന യും അമ്മയും ചെന്ന വാഹനം സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റർ ദൂരെ പിടിച്ചിട്ടും ദിൽനയുടെ അമ്മയെ റിസോർട്ട് ഗേറ്റിനു പുറത്തു നിർത്തിയും ആണ് റിസോർട്ട് അധികൃതർ ദിൽനയോടുള്ള പക വീട്ടിയത് . കഴിഞ്ഞ മൂന്നര വർഷമായി താൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അടക്കം റിസോർട് അധികൃതർ തടഞ്ഞുവച്ചിരിക്കുകയ്യാണെന്നും അവ വിട്ടുതരാതെയും ആ മുറി പൊലീസിന് പോലും തുറന്നു കാണിക്കാതെയും തെളിവുകൾ നശിപ്പിച്ചു അഭിജിത് ബാലനെ കേസിൽ നിന്ന് രക്ഷിക്കാൻ വര്ഗീസ് എന്നയാൾ കൂട്ട് നിൽക്കുക ആണെന്നും ദിൽന ആരോപിക്കുന്നു . ദിൽനയും അഭിജിത്തും താമസിച്ചിരുന്ന മുറിയിലേക്ക് റിസോർട്ടിന്റെ ഗേറ്റ് ൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണുള്ളത് . അവിടേക്കു ദിൽനയുടെ സാധനങ്ങൾ എടുത്തു കൊണ്ടുപോകാനുള്ള വാഹനം പോലും കയറ്റിവിടാതെയും ആ കുട്ടിക്കൊപ്പം ചെന്ന അമ്മയെ പോലും കൂടെ കയറ്റിവിടാതെയും ആ സാധനങ്ങൾ മുഴുവൻ ആ പെൺകുട്ടി തനിയെ ചുമന്നു കൊണ്ടുപോകണം എന്ന മനുഷ്യത്വ രഹിതമായ സമീപനം ആണ് റിസോർട്ട് അധികാരികൾ സ്വീകരിക്കുന്നത് . കൂടാതെ കേസന്വേഷണം വൈകിയ സാഹചര്യത്തിൽ അഭിജിത് ബാലൻ കോഴിക്കോട് സെഷൻസ് കോർട്ടിൽ നിന്ന് മുൻകൂർ ജാമ്യം നേടി രക്ഷപെടുകയും ചെയ്തു . എന്നാൽ സംഭവത്തിൽ മാധ്യമശ്രദ്ധ യും മന്ത്രിതല ഇടപെടലും ഉണ്ടായതോടെ നിഷ്പക്ഷമായ അന്വേഷണത്തിന് കോട്ടയം എസ് പി കർശന നിർദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ ദിൽനയോടു പോലീസ് മൃദുസമീപനം സ്വീകരിച്ചെങ്കിലും അന്വേഷണത്തോട് സഹകരിക്കാതെ റിസോർട്ട് അധികൃതർ ആ പെൺകുട്ടിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുക ആണ് .