കളിയിക്കാവിള കൊല; പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കളിയിക്കാവിളയില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി അപേക്ഷയില്‍ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് നാഗര്‍കോവില്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.28 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ പോലീസ് അപായപ്പെടുത്തുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളിൽ നിന്ന് കോക്ക് അടക്കമുള്ളവ കണ്ടെടുക്കേണ്ടതുണ്ട്.പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

കളിയിവിളയിൽ എഎസ്ഐയെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് പോലീസ് കോടതിയിലാണ് അറിയിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചാൽ കൊല്ലപ്പെട്ടേക്കുമെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇതോടെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മകനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി തൌഫീഖിന്റെ അമ്മയും പ്രതികരിച്ചിരുന്നു.

Loading...

എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ ജീവന് ഭീഷണിയുണ്ടെന്നും യുഎപിഎ ചുമത്താൻ തെളിവില്ലെന്ന വാദവും പ്രതിഭാഗം ഉയർത്തുന്നുണ്ട്.

കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നാണ് തൌഫീഖ്, അബ്ദുൾ ഷമീം എന്നിവർ അറസ്റ്റിലായത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കൃത്യം നടപ്പാക്കുന്നതിനായി കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാൽ ആണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.