കളിയിക്കാവിള കൊലപാതകം; ജീവനലില്‍ ആശങ്കയെന്ന് പ്രതിഭാഗം

തിരുവനന്തപുരം; കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ്. പ്രതികളുടെ തീവ്രവാദബന്ധത്തിന് തെളിവുണ്ടെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
പ്രതികളായ അബ്ദുള്‍ ഷമീമിനെയും , തൗഫീക്കിനേയും 28 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കൊലപെടുത്തിയത് തങ്ങളാണെന്ന് സമ്മതിച്ചങ്കിലും , പ്രതികള്‍ ഗൂഢാലോചനയെ സംബന്ധിച്ചോ ഒന്നും പറയാന്‍ കൂട്ടാക്കുന്നില്ല.

തീവ്രവാദ ബന്ധം സംശയിക്കുന്നതിനും യുഎപിഎ ചുമത്തിയത്തിനും മതിയായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.കേസ് ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം ശക്തമായി എതിര്‍ത്തു
കസ്റ്റഡിയിൽ വിട്ടാൽ പ്രതികളുടെ ജീവന് ഭീഷണി ഉണ്ടെന്നും യുഎപിഎ ചുമത്തിയതിൽ അസ്വഭവികതയുണ്ടെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മകനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി തൌഫീഖിന്റെ അമ്മയും പ്രതികരിച്ചിരുന്നു.

Loading...

കേസിലെ പ്രതികൾക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
ഇരുവാദങ്ങളും കേട്ട ശേഷമാണ് നാഗര്‍കോവില്‍ സെഷന്‍സ് കോടതി ഇന്ന് 3 മണിക്ക് വിധി പറയാനായി കേസ് മാറ്റിവെച്ചത് . യുഎപിഎ ചുമത്തിയ കേസായതിനാലാണ് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത് .

കളിയിക്കാവിളയിൽ എഎസ്ഐ വിൽസൺ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഷമീം, തൌഫീഖ് എന്നിവരെ അതീവ സുരക്ഷയോടെയാണ് ജില്ലാ കോടതിയിലേക്ക് കൊണ്ടുവന്നത്. പ്രതികളെ 28 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.