ഒടുവിൽ കല്ലടയുടെ കുറ്റസമ്മതം, ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് തുറന്ന് സമ്മതിച്ച് കല്ലട ട്രാവെൽസ്

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് തുറന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ബസ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും കല്ലട വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ജീവനക്കാരെയും ആക്രമിച്ചെന്ന് വിശദീകരണക്കുറിപ്പില്‍ വാദിക്കുന്നു.

ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ബസ് ബുക്കിങ് ഏജന്‍സിയായ റെഡ് ബസും വിശദീകരണം നല്‍കി. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കുമാണ് തങ്ങള്‍ക്ക് പ്രധാന്യമെന്നും സേവനം നല്‍കുന്ന ബസ് കമ്പനികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും റെഡ് ബസ് അറിയിച്ചു.

Loading...