ഒന്നരമാസം മുന്‍പ് വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാനെത്തിയ അമ്മയ്ക്ക് കാണേണ്ടി വന്നത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതശരീരം

തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇന്നലെ തിരുവന്തപുരത്ത് നടന്നത്. കല്യാണം കഴിഞ്ഞ് വെറും ഒന്നരമാസം കഴിഞ്ഞപ്പോഴേക്കും 24 വയസ്സ് മാത്രം പ്രായമുള്ള യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നു. കല്ലമ്പലത്താണ് സംഭവം നടന്നത്. 24 കാരിയായ ആതിരയെന്ന യുവതിയാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലത്തെ ആതിരയുടെ(24) മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം ആരോപിച്ചു. കല്ലമ്പലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്.

ഒന്നരമാസം മുമ്പായിരുന്നു മരിച്ച ആതിരയുടെ വിവാഹം, മകളുടെ സുഖവിവരങ്ങള്‍ അറിയാനായി കല്ലമ്പലത്തെ വീട്ടില്‍ എത്തിയതായിരുന്നു ആതിരയുടെ അമ്മ. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആണ് ആതിര മരിച്ചത്. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ ആതിരയെ കാണാന്‍ വെന്നിയൊടുള്ള അമ്മ വീട്ടിലെത്തി.എന്നാല്‍, വാതിലെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. ശരത് തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

Loading...

ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ച് കിടന്ന ബാത്ത്റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹത്തിന് തൊട്ടുമ്പായിരുന്നു ശരത് നാട്ടിലെത്തിയത്. ആതിര അധികം സംസാരിക്കാത്ത പ്രകൃതമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.