കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിര മരണം എങ്ങനെയാണെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണം ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും ദുരൂഹത ബാക്കിയാക്കി ആ വീട്ടില്‍ മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്. ആതിരയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിലായിരുന്നു ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരുന്നത്. കൈ ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു.

Loading...