കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നു; കുഞ്ഞിന്റെ അമ്മ

കൊച്ചി: ഒന്നരവയസ്സുള്ള കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുവെന്നാണ് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി വ്യക്തമാക്കുന്നത്. ഇക്കാരണത്താൽ ഭർത്താവിനും അമ്മായി അമ്മയ്ക്കും തന്നോട് ദേഷ്യമുണ്ടായിരുന്നുവെന്നും. കൂടാതെ, അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളിൽ പോയിരുന്നതായും ഡിക്സി പറയുന്നു.

നേരത്തെ, കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയിൽ തങ്ങൾ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നും മേഴ്സി ഒരു ചാനലിനോട് പറഞ്ഞു. കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ, അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.

Loading...