എല്ലാരേം പോലാണോ ബാലേട്ടന്‍;കല്പനയെ തകര്‍ത്തഭിനയിച്ച് റിമി ടോമി,വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന കല്പന സമ്മാനിച്ച ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുകയാണ്. മറക്കാന്‍ കഴിയാത്ത അതുല്യനടിയായിരുന്നു കല്പന. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും ഒരുപാട് വേഷങ്ങള്‍ സമ്മാനിച്ച കല്പനയുടെ ആ കഥാപാത്രങ്ങളെയെല്ലാം വീണ്ടും ടിക്ടോക് അടക്കമുളള അഭിനയങ്ങളിലൂടെ സജീവമാക്കിയിരിക്കുകയാണ് എല്ലാവരും.

1990 പുറത്തിറങ്ങിയ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു ഡോക്ടര്‍ പശുപതി. ഈ സിനിമ.ില്‍ മഞ്ഞ സാരിയും ബ്ലൗസും ധരിച്ച് കണ്ണിലൊരു കൂളിംഗ് ഗ്ലാസും വെച്ച് നട
ക്കുന്ന യുഡിസിയെ നമുക്ക് പരിചിതമാണ്. ടിക്ടോക്ക് പ്രേമികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിച്ച രംഗങ്ങളിലൊന്നു കൂടിയാണ് അത്. നിരവധി കുഞ്ഞുങ്ങളടക്കം ഈ രംഗം അഭിനയിച്ച് കലക്കിയിട്ടുണ്ട്. ഇപ്പോഴിതാ നടിയും അവതാരികയുമായ റിമി ടോമിയും ഈ വേശം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ്. എക്കാലവും രസകരമായി നില്‍ക്കുന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

Loading...