കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ പകുതിയിലധികം മെഴുക്: സംഭവം പിടിക്കപ്പെട്ടതോടെ സ്വർണ്ണം വാങ്ങിയവരും അങ്കലാപ്പിൽ

തിരുവനന്തപുരം: കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ 70 %ത്തോളം മെഴുക് കണ്ടെത്തിയത് ചെറിയ കാര്യമല്ല. അവിശ്വസനീയം അല്ല ഇത്. തട്ടിപ്പ് ചിത്രങ്ങൾ അടക്കമാണ്‌ കഴിഞ്ഞ ദിവസം പുറത്തു വന്നത്.തിരുവനന്തപുരം നെയ്യാറ്റിൻ കരയിലെ ലളിത വാങ്ങിയ ആന്റീക് മോഡൽ നെക്‌ളേസ് പരിശോധിച്ചപ്പോഴാണ്‌ അതിൽ വെറും 12 ഗ്രാം സ്വർണ്ണമേ ഉള്ളുവെന്നും ബാക്കി മെഴുകായിരുന്നു എന്നും അറിയുന്നത്. 2013 നവംബറിൽ വാങ്ങിയ സ്വർണ്ണം കഴിഞ്ഞ ദിവസം പണയം വയ്ക്കാൻ ചെന്നപ്പോൾ ബാങ്കുകാരാണ്‌ ഇത് കണ്ടെത്തിയത്. അതുവരെ അതായത് 4വർഷത്തിലധികം ലളിത ഇത് സ്വർണ്ണം എന്ന് കരുതി കൈയ്യിൽ വച്ചു. അണിഞ്ഞു. കാത്തു .പൊന്നു പോലെ മെഴുക് കട്ട പരിപാലിച്ചു./ പ്രവാസി ശബ്ദം എക്സ്ക്ളൂസീവ് മെയിൻ ഡസ്ക് ഓപ്പറേഷൻ

5പവൻ സ്വർണ്ണത്തിൽ തീർത്ത 1.5പവന്റെ മെഴുകുമാല

Loading...

ഒടുവിൽ ഇവർ ബില്ല് സഹിതം കല്യാൺ ജ്വല്ലറിയിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ മെഴുക് ഉൾപെടുത്തിയാണ്‌ ആഭരണം ഉണ്ടാക്കുന്നത് എന്നും കുറച്ച് മെഴുക് സ്വർണ്ണത്തിൽ കാണും എന്നും പറഞ്ഞു. എന്നാൽ മെഴുക് സ്വർണ്ണത്തിന്റെ വിലക്ക് എനിക്ക് തന്ന് വഞ്ചിച്ചതിന്‌ കേസ് കൊടുക്കും എന്നു പറഞ്ഞ് കസ്റ്റമർ ജ്വല്ലറി വിടുകയായിരുന്നു. നോക്കുക. തട്ടിപ്പ് കയ്യോടെ പിടിച്ചിട്ടും ജ്വല്ലറിയുടെ തന്റേടം !തുടർന്ന് കസ്റ്റമർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു.2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപ നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്.

സ്വർണ്ണം വാങ്ങിയ ബില്ല് അടക്കം ഈ വാർത്തക്ക് ഒപ്പം നല്കുന്നു. ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും പോലീസ് കേസ് എടുത്തില്ല. കസ്റ്റമർക്ക് പരാതി ഇല്ലെങ്കിലും, പരാതി ഒത്ത് തീർത്തെങ്കിലും വലിയ ക്രിമിനൽ കുറ്റകൃത്യവും, മായം ചേർക്കലും പോലീസിന്റെ കൺ മുന്നിൽ തെളിഞ്ഞ് ബോധ്യപ്പെട്ടു. തമ്പാന്നൂർ പോലീസ് ഇത് അളവു തൂക്ക വിഭാഗത്തേ അറിയിച്ചില്ല. മായം ചേർക്കൽ നിരോധന നിയമ പ്രകാരം കേസ് എടുത്തില്ല. ചതിക്കും ക്രിമിനൽ ഗൂഢാലോചനക്കും കേസെടുത്തില്ല. ജ്വല്ലറിയുടെ തട്ടിപ്പ് ദേശീയ അന്വേഷണ ഏജൻസിക്കും, ബി.ഐ.എസ് ഹോൾ മാർക്കിങ്ങ് അതോറിറ്റിക്കും പോലീസ് റിപോർട്ട് ചെയ്തില്ല. ഇതെല്ലാം മറയ്ക്കാം കല്യാണ രാമൻ ഒഴുക്കിയത് കോടികൾ ആയിരിക്കാം.

അത് ഭരണക്കാർക്കും പോലീസിനും അളവു തൂക്ക വിഭാഗത്തിനും എല്ലാം കൊടുത്തിട്ടുണ്ടാകാം. സാധാരണക്കാരൻ റബ്ബർ ഷീറ്റ് കട്ടാലും, വാഴകുല കട്ടാലും, ഒരു കുപ്പി ചാരായം വാറ്റി കുടിച്ചാലും ഇന്ന് ജയിലിൽ പോകും. മനോരമയിലും മാതൃഭൂമിയിലും പടം വച്ച വാർത്ത വരും. അങ്ങിനെ നിയമവും മാധ്യമങ്ങളും ഉള്ള നാട്ടിൽ തന്നെയാണ്‌ വൻ തട്ടിപ്പ് നടത്തിയിട്ടും കല്യാണ രാമൻ വിലസുന്നത്. പരസ്യ പണം വാങ്ങി ഇത്ര വലിയ തട്ടിപ്പ് മാധ്യമങ്ങൾ മുക്കി. ഓൺലൈൻ മാധ്യമങ്ങൾ പോലും വാർത്തകൾ മുക്കി.

ചതിക്കപ്പെട്ടത് ജനങ്ങൾ

കല്യാൺ ജ്വല്ലറിയുടെ വരുമാനം 94ബില്യൺ രൂപയാണ്‌. ഇത് സ്വർണ്ണം വിറ്റാണ്‌ ഉണ്ടാക്കിയത്. ഇത്രയും പണം നല്കിയത് ഭൂരിഭാഗവും മലയാളികൾ. ഒരു വർഷം മലയാളി കല്യാണിന്‌ ഇത്ര പണം നല്കിയപ്പോൾ അതിൽ എത്രമാത്രം മെഴുകും, പാറകല്ലും, വിളക്കും, പോളീഷും കൂടി വാങ്ങിച്ചിട്ടുണ്ടാകും?. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കല്യാണ രാമൻ ജാമ്യം ഇല്ലാതെ ജയിലിൽ ആകേണ്ടതായിരുന്നു. എന്നാൽ ഒരു പെറ്റികേസ് പോലും ഇല്ലാതെ അദ്ദേഹം രക്ഷപെട്ടു. ജനം പെട്ടു.

കസ്റ്റമർമാർ അങ്കലാപ്പിൽ

ഇന്നലെ പ്രവാസി ശബ്ദം പുറത്തുവിട്ട വാർത്ത ലക്ഷകണക്കിനാളുകളാണ്‌ ഷേർ ചെയ്തും വായിച്ചും പിന്തുണച്ചത്. അത് ജനങ്ങളുടെ ആശങ്കയാണ്‌ വ്യക്തമാക്കുന്നത്. കല്യാൺ കേരളത്തിൽ വിറ്റ ടൺ കണക്കിന്‌ സ്വർണ്ണാഭരണത്തിൽ എത്രമാത്രം മായം ഉണ്ടാകും എന്ന് ഉറപ്പുവരുത്തുക. അത് ഉരുക്കിയാൽ മാത്രമേ എത്രമാത്രം സ്വർണ്ണം അതിൽ ഉണ്ടാകും എന്ന് പറയാനാകൂ. നിങ്ങൾ സംശയവുമായി ചെന്നാൽ പോലും കല്യാൺ ജ്വല്ലറി അംഗീകരിക്കില്ല. മാറ്റി തരില്ല. ഉരുക്കി സ്വർണ്ണം കുറഞ്ഞവരോട് സ്ഥിരം പറയുന്നത് ഉപയോഗത്തിലും, മറ്റും ഉണ്ടായ തേയ്മാനം ആണെന്നാണ്‌. നോക്കുക എത്ര വലിയ തട്ടിപ്പാണ്‌ ഒരു വർഷം പരസ്യത്തിനായി മാത്രം 100കോടി രൂപ ചിലവിടുന്ന കല്യാൺ ജ്വല്ലറി ചെയ്യുന്നത്.

തട്ടിപ്പ് ആദ്യമല്ല

സ്വർണ്ണത്തിൽ മായവും വിളക്കും, മറ്റ് ലോഹവും ചേർത്ത് പിടികൂടുന്നത് ഇത് ആദ്യമല്ല. മുമ്പ് കുവൈറ്റിൽ 4 കിലോ സ്വർണ്ണം ആയിരുന്നു പിടികൂടിയത്. അന്ന് മാധ്യമങ്ങൾക്ക് പരസ്യം കൂട്ടി നല്കി വാർത്തകൾ ഒതുക്കി എങ്കിലും സോഷ്യൽ മീഡിയയിൽ വാർത്ത പുറത്തുവന്നു. കുവൈറ്റിലെ കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി മന്ത്രാലയം അൽ രായിയിലെ ജ്വല്ലറിയിൽ നിന്നും 3.940 കിലോ വ്യാജ സ്വർണ്ണം ആയിരുന്നു പിടിച്ചത്. മെഴുകും ലോഹകൂട്ടും ചേർത്ത് മായം കലർത്തി ഉണ്ടാക്കിയ ആഭരണങ്ങൾ അന്ന് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ജ്വല്ലറി അടപ്പിക്കുകയും ചെയ്തിരുന്നു.

സ്വർണ്ണ/ രത്ന ഭ്രാന്ത്‌ പിടിച്ചവർ അറിയുക

വാങ്ങുന്ന ആഭരണത്തിൽ പൂർണ്ണമായി സ്വർണ്ണം ആകണം എന്ന് യാതൊരു ഉറപ്പും ഇല്ല. സ്വർണ്ണ കടക്കാരുടെ കൈവശം ഉള്ള തൂക്കുന്നതും, ഗുണ നിലവാര പരിശോധന കാണിക്കുന്ന കമ്പ്യൂട്ടറുകളും കസ്റ്റമർകാർക്ക് പരിശോധിക്കാൻ ഒരിക്കലും കഴിയുകയോ അറിയുകയോ ഇല്ല. കമ്പ്യൂട്ടറിൽ 100% സോഫ്റ്റ് വേർ തട്ടിപ്പ് നടത്താം. ശ്രദ്ധിക്കുക..സ്വർണ്ണം പഴയത് കൊടുത്ത് വാങ്ങാൻ ശ്രമിക്കുമ്പോൾ അങ്ങോട്ട് തൂക്കി എടുക്കുന്ന ത്രാസിലും, ഗുണം പരിശോധിക്കുന്ന കമ്പ്യൂട്ടറിലും അല്ല നമുക്ക് തരുന്ന സ്വർണ്ണം തൂക്കി പരിശോധിച്ച് തരിക. എല്ലാ സ്വർണ്ണത്തിലും പോളീഷും, വിളക്കും, മായവും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്‌. സ്വർണ്ണം വില്ക്കുമ്പോൾ അത് കത്തിച്ച് കരിച്ച് സ്വർണ്ണതരികൾ വരെ നമുക്ക് നഷ്ടപെടുത്തും. ചളിയും, വാങ്ങിയപ്പോൾ ഉള്ള പോളീഷ് മെഴുക് എല്ലാം കത്തി പോകും. ഇങ്ങോട്ട് വാങ്ങുമ്പോൾ ആർക്കും ഇത്ര കൃത്യമായി സ്വർണ്ണം വാങ്ങിക്കാൻ കഴിയില്ല. അവിടെയും ജ്വല്ലറികൾ ചതിക്കും.

പരമാവധി കള്ളത്തരം റിപോർട്ട് ചെയ്യുന്ന ജ്വല്ലറികളേ ഒഴിവാക്കുക. അവർ നിങ്ങളുടെ ജീവിതവും സമ്പാദ്യവും നശിപ്പിക്കും. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന സ്വർണ്ണം അടുത്ത ജ്വല്ലറിയിലോ വിദഗ്ദരുടെ അടുത്തോ കൊണ്ടുപോയി ചെക്ക് ചെയ്യിക്കുക. തട്ടിപ്പ് കണ്ടെത്തിയാൽ വൻ തുകയ്ക്ക് കേസ് ഫയൽ ചെയ്യുക. സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുക. കാരണം ചാനലുകളും പത്രങ്ങളും നിങ്ങളേ സഹായിക്കില്ല. കൊടുത്തത് വാങ്ങി ഒരിക്കലും കേസ് ഒത്ത് തീർക്കരുത്.

രത്ന കച്ചവടം 100% തട്ടിപ്പാണ്‌. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന കല്ലും ഡയമണ്ടും മറ്റേ ജ്വല്ലറിയിൽ ചെന്നാൽ റോഡിലേ പാറ കല്ലിന്റെ വില പോലും കിട്ടില്ല. യഥാർഥ ഡയമണ്ടിനും, രന്തത്തിനും ലോകത്ത് എന്നും എവിടെയും മോഹ വിലയാണുള്ളത്. ഇവർ ആരും അതല്ല വില്ക്കുന്നത്. തിളക്കമുള്ള പാറ കല്ലുകൾ ചീകി മിനുക്കി പോളീഷ് ചെയ്ത് വില്ക്കുന്നു. ചൈനയിൽ നിന്നും പ്ളാസ്റ്റിക്കും ഫൈബറും, കല്ലും ചേർത്ത് നിർമ്മിച്ച കൃത്രിമ ഡയമണ്ടും ഇറക്കി വില്ക്കുന്നു. ചതിയിൽ പെടാതിരിക്കുക.

കല്യാൺ ജ്വല്ലറിക്കാർ എന്തിനാണ്‌ ലോകം മുഴുവൻ വെട്ടിപിടിച്ചിട്ടും അരപട്ടിണീക്കാരേ പറ്റിക്കുന്നത്? ഇനിയും പണത്തിന്റെ ആർത്തിയോ? ഈ വാർത്ത കൂടി വായിക്കുക : കല്യാൺ ഗ്രൂപ്പ്: ഏത് സർക്കാരിനേയും വിലക്കെടുക്കാൻ കരുത്തൻ! സഞ്ചാരത്തിനു സ്വന്തം വിമാനം, മക്കൾക്ക് റോൾസ് റേയ്സ്  

വാങ്ങുന്ന ആഭരണത്തിൽ പൂർണ്ണമായി സ്വർണ്ണം ആകണം എന്ന് യാതയോരു ഉറപ്പും ഇല്ല. സ്വർണ്ണ കടക്കാരുടെ കൈവശം ഉള്ള തൂക്കുന്നതും, ഗുണ നിലവാര പരിശോധന കാണിക്കുന്ന കമ്പ്യൂട്ടറുകളും കസ്റ്റമർകാർക്ക് പരിശോധിക്കാൻ ഒരിക്കലും കഴിയുകയോ അറിയുകയോ ഇല്ല. കമ്പ്യൂട്ടറിൽ 100% സോഫ്റ്റ് വേർ തട്ടിപ്പ് നടത്താം. ശ്രദ്ധിക്കുക..സ്വർണ്ണം പഴയത് കൊടുത്ത് വാങ്ങാൻ ശ്രമിക്കുമ്പോൾ അങ്ങോട്ട് തൂക്കി എടുക്കുന്ന ത്രാസിലും, ഗുണം പരിശോധിക്കുന്ന കമ്പ്യൂട്ടറിലും അല്ല നമുക്ക് തരുന്ന സ്വർണ്ണം തൂക്കി പരിശോധിച്ച് തരിക. എല്ലാ സ്വർണ്ണത്തിലും പോളീഷും, വിളക്കും, മായവും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്‌. സ്വർണ്ണം വില്ക്കുമ്പോൾ അത് കത്തിച്ച് കരിച്ച് സ്വർണ്ണതരികൾ വരെ നമുക്ക് നഷ്ടപെടുത്തും.

ചളിയും, വാങ്ങിയപ്പോൾ ഉള്ള പോളീഷ് മെഴുക് എല്ലാം കത്തി പോകും. ഇങ്ങോട്ട് വാങ്ങുമ്പോൾ ആർക്കും ഇത്ര കൃത്യമായി സ്വർണ്ണം വാങ്ങിക്കാൻ കഴിയില്ല. അവിടെയും ജ്വല്ലറികൾ ചതിക്കും. പരമാവധി കത്തരം റിപോർട്ട് ചെയ്യുന്ന ജ്വല്ലറികളേ ഒഴിവാക്കുക. അവർ നിങ്ങളുടെ ജീവിതവും സമ്പാദ്യവും നശിപ്പിക്കും. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന സ്വർണ്ണം അടുത്ത ജ്വല്ലറിയിലോ വിദഗ്ദരുടെ അടുത്തോ കൊണ്ടുപോയി ചെക്ക് ചെയ്യിക്കുക. തട്ടിപ്പ് കണ്ടെത്തിയാൽ വൻ തുകയ്ക്ക് കേസ് ഫയൽ ചെയ്യുക. സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുക. കാരണം ചാനലുകളും പത്രങ്ങളും നിങ്ങളേ സഹായിക്കില്ല. കൊടുത്തത് വാങ്ങി ഒരിക്കലും കേസ് ഒത്ത് തീർക്കരുത്. ഈ വാർത്ത പരമാവധി നിങ്ങൾ ഷേർ ചെയ്യൂ. മറ്റ് ധാരാ മാധ്യമങ്ങൾ കൊടുക്കാത്ത ഈ വാർത്ത നിങ്ങൾ പ്രചരിപ്പിക്കൂ