സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് പുതിയ ആശയം മുന്നോട്ട് വെച്ച് കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് മുടക്കുമുതലിന്റെ 60 ശതമാനം വരെ നല്‍കുമെന്നാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് ഇതിനായി 500 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
Loading...
ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ക്കാണ് സഹായമെന്ന് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ പറഞ്ഞു. കറവയവസാനിപ്പിച്ച പശുക്കളെ ക്ഷീരകര്‍ഷകര്‍ ഉപേക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു