തമിഴ്നാട് ഇതേ രീതി അടുത്ത വർഷം അനുകരിക്കും, കെജ്‌രിവാളിനെ പ്രശംസിച്ച് കമൽ ഹസൻ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി തൂത്തു വാരി ഇരിക്കുക ആണ്. കെജ്‌രിവാളിനെ പ്രശംസിച്ച് കമൽ ഹസൻ രംഗത്ത് എത്തി ഇരിക്കുക ആണ്. ഡൽഹിയിലെ ധർമബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ വരവേറ്റു തുടങ്ങിയെന്നും തമിഴ്നാട് ഈ മാതൃക അടുത്ത വർഷം സ്വീകരിക്കുമെന്നും കമൽഹാസൻ പ്രതികരിച്ചു.

ഡൽഹിയിൽ മൂന്നാമതും ജയിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ… ഡൽഹിയിലെ ധർമബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നു.. എ എ പിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് വഴി കാട്ടുന്നു.. തമിഴ്നാട് ഇതേ രീതി അടുത്ത വർഷം അനുകരിക്കും…സത്യസന്ധതയ്ക്കും വളർച്ചയ്ക്കുമായി പടനയിക്കാം. കമൽഹാസൻ ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു.

Loading...

അതേസമയം കമലിന്റെ വാക്കുകൾക്ക് എതിരെയും പിൻതുണച്ചും നിരവധി പേര് രംഗത്ത് എത്തുന്നുണ്ട്. കമൽഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം പാർട്ടിയുടെ രൂപീകരണസമയത്ത് അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി രൂപീകരണത്തെ പിന്തുണച്ചിരുന്നു.

തമിഴ്നാട്ടിലെ ഭരണപക്ഷമായ എ. ഐ. എ. ഡി. എം .കെ.യിലെ പ്രവർത്തകരെയും ബി. ജെ .പി. പ്രവർത്തകരെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പാർട്ടിയുടെ പ്രഖ്യാപനച്ചടങ്ങു നടന്നത്.

അതേസയം കെജ്രിവാള്‍ മാജിക്കില്‍ ഡല്‍ഹി ആംആദ്മി തൂത്തുവാരിയപ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണ്. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞില്ല എന്നത് വളരെ ഗൗരവത്തോടെ തന്നെ കോണ്‍ഗ്രസ് പരിശോധിക്കേണ്ടിയിരിക്കുന്നു. വെറും അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. 63 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച തുക നഷ്ടമായി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.

കെട്ടിവച്ച തുക തിരിച്ചുകിട്ടുക മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് മാത്രം. ഗാന്ധിനഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിങ് ലൗലി, ബദ്‌ലിയില്‍ ജനവിധി തേടിയ ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറിലെ സ്ഥാനാര്‍ഥി അഭിഷേക് ദത്ത് എത്തിവരാണ് കെട്ടിവച്ച തുക തിരിച്ചുപിടിച്ചത്. ഒരു മണ്ഡലത്തില്‍ പോള്‍ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കുക. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മിക്കവര്‍ക്കും അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര (കല്‍ക്കാജി), ഡല്‍ഹി മുന്‍ നിയമസഭാ സ്പീക്കര്‍ യോഗാനന്ദ ശാസ്ത്രിയുടെ മകള്‍ പ്രിയങ്ക സിങ്, പാര്‍ട്ടി പ്രചാരണ സമിതി ചെയര്‍മാന്‍ കീര്‍ത്തി ആദാസിന്റെ ഭാര്യ പൂനം ആസാദ് എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കെട്ടിവച്ച തുക നഷ്ടമായത്. 2604 വോട്ട് നേടിയ പൂനം ആസാദ് നാലാം സ്ഥാനത്താണ് എത്തിയത്.