വധശിക്ഷകൾ കൂട്ടണം, കൊല്ലേണ്ടവനേ തീറ്റിപോറ്റാതെ കൊന്നു കളയണം- കമാൽ പാഷ

തൃ​ശൂ​ർ: വധ ശിക്ഷ നിർത്തണമെന്നും അപരിഷ്കൃതമെന്നും പറനാ എളുപ്പമാണ്‌. പ്ര​തി​ക​ൾ​ക്ക്​ മാ​ത്രം മ​നു​ഷ്യാ​വ​കാ​ശം മ​തി​യോ. ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​​നും മ​നു​ഷ്യാ​വ​കാ​ശ​മു​ണ്ടെ​ന്ന് ആ​ക്ടി​വി​സ്​​റ്റു​ക​ൾ മ​റ​ക്ക​രു​ത്. അ​വ​ർ​ക്കാ​ണ്​ കൂ​ടു​ത​ൽ മ​നു​ഷ്യാ​വ​കാ​ശം വേ​ണ്ട​ത്​​. അതിനാൽ കൊല്ലേണ്ടവനേ കൊന്നു കളയണം. അതാണ്‌ നാടിനും മനുഷ്യർക്കും ഉത്തമം. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യ​വ​രെ കൊ​ല്ലു​ക​ത​ന്നെ വേ​ണ​മെ​ന്ന്​ റി​ട്ട. ജ​സ്​​റ്റി​സ്​ കെ​മാ​ൽ പാ​ഷ.

പ​ട്ടാ​പ്പ​ക​ൽ അ​കാ​ര​ണ​മാ​യി ന​ടു​റോ​ഡി​ൽ കു​ത്തി​മ​ല​ർ​ത്തു​ന്ന​വ​ന്​ വ​ധ​ശി​ക്ഷ ന​ൽ​കി​യി​െ​ല്ല​ങ്കി​ൽ പി​ന്നെ നീ​തി നോ​ക്കു​കു​ത്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ പ്ര​സ്​​ക്ല​ബി​​െൻറ ടി.​വി. അ​ച്യു​ത വാ​ര്യ​ർ പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണം​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​ക്രൂ​ര കൊ​ല​പാ​ത​കം ന​ട​ത്തി ജ​യി​ലി​ൽ​നി​ന്നും ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക്​ ശേ​ഷം സ​മൂ​ഹ​ത്തി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​ൻ പ​റ്റാ​ത്ത​യാ​ളെ  ശാ​പ്പാ​ട്​ ന​ൽ​കി ​േപാ​റ്റേ​ണ്ട​തി​ല്ല. പ​രോ​ളി​ല്ലാ​തെ 40 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ്​ മ​നോ​രോ​ഗി​യാ​യി പു​റ​ത്തു​വ​രു​ന്ന​തി​ലും ഭേ​ദം കൊ​ന്നു​ക​ള​യു​ന്ന​ത​ല്ലെ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വ​ധ​ശി​ക്ഷ ഇ​ന്ത്യ​ൻ പീ​ന​ൽ​കോ​ഡി​ൽ നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം അ​പ​രി​ഷ്​​കൃ​ത​മാ​െ​ണ​ന്ന്​ പ​റ​യാ​ൻ അ​വ​കാ​ശ​മി​ല്ല. വ്യ​ക്​​തി​പ​ര​മാ​യി സ്വ​ർ​ഗ​ത്തി​ൽ​പോ​കു​മോ, ന​ര​ക​ത്തി​ൽ​പോ​കു​മോ എ​ന്നു ചി​ന്തി​ച്ച്​ ഒ​രു പ്ര​തി​യെ ശി​ക്ഷി​ക്കാ​തി​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​ക്ക്​ എ​തി​രാ​ണ്. അ​ത്ത​രം ന്യാ​യാ​ധി​പ​ൻ​മാ​ർ ആ ​സ്​​ഥാ​ന​ത്തി​രി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. 18 വ​ര്‍ഷം നീ​ണ്ട ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ അ​ഞ്ഞൂ​റോ​ളം കൊ​ല​ക്കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളി​ല്‍ കു​റ്റ​ക്കാ​ര്‍ക്ക് വ​ധ​ശി​ക്ഷ ന​ല്‍കി. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ നി​ന്നു വി​ര​മി​ച്ച വേ​ള​യി​ല്‍ ഇ​തി​ലൊ​ന്നി​ല്‍ പോ​ലും കു​റ്റ​ബോ​ധം തോ​ന്നി​യി​ട്ടി​ല്ല.
സ​ർ​വി​സി​ലി​രി​ക്കെ വ​ധ​ശി​ക്ഷ വി​ധി​ച്ച വി.​ആ​ർ. കൃ​ഷ്​​ണ​യ്യ​ർ അ​ട​ക്കം പ്ര​മു​ഖ ജ​സ്​​റ്റി​സു​മാ​ർ പി​ന്നീ​ടാ​ണ്​ വ​ധ​ശി​ക്ഷ അ​പ​രി​ഷ്​​കൃ​ത​മാ​ണെ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. – അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്ത്​ വൃ​ത്തി​കേ​ടു​ക​ളും ഒ​രു സ്​​ഥാ​പ​ന​ത്തി​ൽ ഇ​രു​ന്നു​കാ​ണി​ക്കാം എ​ന്നാ​ണ്​ സ​മൂ​ഹ​ത്തി​ലെ ഒ​രു ന്യൂ​ന​പ​ക്ഷം ക​രു​തു​ന്ന​ത്.