ട്രംപിനെതിരെ മത്സരിക്കാന്‍ തുളസി ഗബ്ബാര്‍ഡ്

വാഷിംഗ്ടണ്‍: ട്രംപിനെതിരാളിയായി വീണ്ടും വനിത സ്ഥാനാര്‍ത്ഥി. 2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് വനിത സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ എത്തുന്നത്. യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡ് ആണ് എലിസബത്ത് വാറന് പിന്നാലെ ഡെമോക്രാറ്റ് പക്ഷത്ത് നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാന്‍ ഒരുങ്ങുന്നത്.

പ്രമുഖ വാര്‍ത്ത ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്.താന്‍ 2020ൽ യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാന്‍ തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വൈകാതെ തന്നെ ഉണ്ടാകുമെന്നും തുൾസി ഗബ്ബാർഡ് ട്വീറ്റ് ചെയ്തു.യുഎസ് പാർലമെന്റിലെ ആദ്യ ഹിന്ദു അംഗമാണ് തുൾസി ഗബ്ബാർഡ്(37). ഹവായിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയാണ് തുൾസി. ജനപ്രതിനിധി സഭയില്‍ മതഗ്രന്ഥമെന്ന നിലയില്‍ ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ നടത്തി തുള്‍സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മൈക്ക് ഗബാര്‍ഡ് ഹവായ് സ്റ്റേറ്റ് സെനറ്ററാണ് പിതാവ്.