ഒളിമ്പിക്‌സ്: ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ

ടോക്യോ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വാനോളമുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്. ബോക്‌സിംഗിലും അമ്പെയ്ത്തിലും തീരെ പ്രതീക്ഷിക്കാത്ത തോൽവി ഇന്ത്യക്കു ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്.

ബോക്‌സിംഗിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന ഇന്ത്യയുടെ അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റിരുന്നു. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു അമിത് പാംഗൽ തോറ്റത്.

Loading...

ഒപ്പം അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാരയോടാണ് അതാനുവിന്റെ തോൽവി. ഇതോടെ അമ്പെയ്ത്തിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു.