കമറുദ്ദീനെതിരായ വഞ്ചനാ കേസ്;റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എം എല്‍ എക്കെതിരെ വഞ്ചനാ കേസ് റദ്ദാക്കാനാവില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.നടന്നത് വന്‍ തട്ടിപ്പാണെന്നും, അതില്‍ കമറുദ്ദീന് തുല്യ പങ്കാളിത്തമുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി .നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. മറുപടി സമര്‍പ്പിക്കാന്‍ ഖമറുദ്ദീന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.