ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

മന്ത്രവാദശക്തിയും താളിയോലകളും സ്വന്തമാക്കാൻ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ. പ്രമാദമായ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതി തേവർകുഴിയിൽ അനീഷ് (34) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് ഒരാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ മന്ത്രവാദശക്തി സ്വന്തമാക്കാനും താളിയോലകൾ സ്വന്തമാക്കാനുമായി 2018 ജൂലൈ 29നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ ചാണകക്കുഴിയിൽ മൂടിയെന്നാണ് കേസ്.കൃഷ്ണന്റെ ശിഷ്യനായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷായിരുന്നു കൊലപാതകത്തിന്റെ ആസൂത്രകൻ. കേസിൽ അനീഷിനെ കൂടാതെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരായിരുന്നു മറ്റു പ്രതികൾ.

Loading...