ശബരിമല കയറിയ കനക ദുർഗയെ വിവാഹ മോചനം ചെയ്യാൻ ഭർത്താവ്‌ കൃഷ്ണനുണ്ണിയുടെ നീക്കങ്ങൾ

ശബരിമല കയറിയ കനക ദുർഗയെ വിവാഹ മോചനം ചെയ്യാൻ ഭർത്താവ്‌ കൃഷ്ണനുണ്ണിയുടെ നീക്കങ്ങൾ. ഇനി ഭാര്യയേ വേണ്ടെന്നും ഒത്ത് പോകാൻ ആകില്ലെന്നും കൃഷ്ണനുണ്ണി പറഞ്ഞു. ശരിക്കും കനകയേ ഇപ്പോൾ ആർക്കും രക്ഷിക്കാനാവുന്നില്ല. ശിക്ഷകൾ കൊടുക്കുന്നത് സാക്ഷാൽ അയ്യപ്പൻ എങ്കിൽ രക്ഷിക്കാൻ ആർക്ക് സാധിക്കും എന്നാണ്‌ ഉയരുന്ന ചോദ്യങ്ങൾ. ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായശേഷം ഒരുമാസത്തോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞ ഭാര്യയെ ഇനി വേണ്ടെന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നത്. വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കനകദുര്‍ഗ ഇപ്പോള്‍.

ഇതിനിടെ ഭർത്താവിന്റെ വീട്ടിൽ കോടതി വിധിയുമായി പോലീസ് കാവലിൽ കയറിയ കനക ദുർഗക്ക് അവിടെയും സമാധാനം ലഭിച്ചില്ല. കനക ചെന്നപ്പോൾ ഭർത്താവും മക്കളും സ്ഥലം വിട്ടു. മാത്രമല്ല സ്വന്തം മക്കളേ പോലും കനകക്ക് കാണാൻ ആകുന്നില്ല. തലയിൽ വിപ്ലവം ചുമന്ന് നടന്നപ്പോൾ കൂട്ടിനായിരം പേരുണ്ടായിരുന്നു. ശബരിമലയിൽ കയറിയപ്പോൾ ഏറെ പേർ കീ ജയ് വിളിച്ചു. എന്നാൽ അത് മൂലം വരുന്ന ദുരന്തങ്ങളിൽ നിന്നും ഈ സ്ത്രീയേ സഹായിക്കാൻ നവോഥാന വാദികൾ ആരും ഇല്ല. മാത്രമല്ല വനിതാ മതിൽ കെട്ടിയ 30 ലക്ഷം പേരിൽ ഒരാൾ പോലും കനക്ക് കട്ട സപോർട്ടും ജീവിത സഹായവും നല്കാൻ ഇല്ല.പരിധിവിട്ട സഹായം വേണ്ടാ എന്നും അവരെ അവരുടെ വഴിക്ക് വിടുക എന്നതുമാണ്‌ സർക്കാർ ഏജൻസികളുടെ നിലപാടും കിട്ടിയ നിർദ്ദേശവും.ശബരിമല കയറി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയപ്പോള്‍ ഒപ്പം നിന്ന വിപ്ലവനേതാക്കളും ആക്ടിവിസ്റ്റുകളും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും കനകദുര്‍ഗയ്ക്കുണ്ട്. കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും തനിച്ചാണു താമസം. കനകദുര്‍ഗ്ഗ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍.

വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതായും ഇതിനായി ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടതായുമാണ് വിവരം. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. ഇരുളിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയതിനു ശേഷവും ഏതാനും ദിവസം ഒളിച്ചുതാമസിച്ചു. ഏതായാലും കന ദുർഗയുടെ ജീവിതം അയ്യപ്പനേ കാണാൻ പോയതോടെ കീഴ് മേൽ മറിയുകയായിരുന്നു. ജീവിതവും കുടുംബവും എല്ലാം തകർന്നു. ഇനി ആർക്ക് ഇവരെ രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആകും. ശബരിമല കയറാൻ ഒപ്പം പോയ ബിന്ദു പോലും ഇപ്പോൾ ഒരു കൈ സഹായത്തിനില്ല എന്നതും എടുത്ത് പറയേണ്ടതു തന്നെ