ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല സംസ്ഥാന നേതൃത്വത്തിനില്ല- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം/ എംഎം മണി ആനി രാജയെ അധിക്ഷേപിച്ചതിന്റെ പേരില്‍ സംസ്ഥാന നേതൃത്വത്തിന് ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രന്‍. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ സിപിഐ സംസ്ഥാന നേതൃത്വം പ്രതിഷേധിച്ചില്ലെന്ന് സമ്മേനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന ഘടകവുമായി ആലോചിച്ചല്ല ആനി രാജ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഇത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. വിഷയത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ദേശീയ എക്‌സിക്യൂട്ടീവിന് കത്ത് നല്‍കിയെന്നും കാനം വ്യക്തമാക്കി.

Loading...

മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം മിണ്ടാതിരുന്നുവെന്നും പാര്‍ട്ടി തിരുത്തല്‍ ശക്തിയാകുന്നില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്.

കേരളത്തിലെ പോലീസ് സേനയില്‍ ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പരാമര്ഡശത്തിനെതിരെ നേരത്തെ കാനം രംഗത്തെത്തിയിരുന്നു. പ്രതികരണങ്ങള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് നടത്തണമെന്ന് കാനം നിലപാടെടുത്തിരുന്നു.