കോൺഗ്രസിനോട് കൂടാത്തവരായി ആരുമില്ല, ഞങ്ങൾക്ക് അവരോട് അയിത്തമില്ല- കാനം

കോട്ടയം: കോണ്‍ഗ്രസിനോട് അയിത്തമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസിനോട് കൂട്ടുകൂടാത്തവരായി ആരാണുള്ളതെന്നും കാനം ചോദിച്ചു. വര്‍ഗീയതയും ഫാസിസവുമാണ് മുഖ്യശത്രു. ഇതിനെ നേരിടാന്‍ ദേശീയ തലത്തില്‍ വിശാലസഖ്യം വേണമെന്നും കാനം പറഞ്ഞു. ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ കോട്ടയത്ത് സംസാരിക്കുകയായിരുന്നു കാനം.

മാണിയെ ഭയമില്ലെന്ന് കാനം പറഞ്ഞു. മാണിയെ സി.പി.ഐയ്ക്ക് ഭയമില്ല. ആറിനേക്കാള്‍ വലുതാണ് 19. മണിയുമായുള്ള സഖ്യം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കൊക്കിന്റെ തലയില്‍ വെണ്ണവച്ച് പിടിക്കാമെന്ന നീക്കമാണ് കോട്ടയത്തെ സഖ്യത്തിന് പിന്നില്‍. മാണിക്കെതിരെ എല്‍.ഡി.എഫ് നടത്തിയ സമരത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്നും കാനം പറഞ്ഞു.
മാണിയെ ജയിപ്പിക്കാന്‍ എന്തിനാണ് വാശിപിടിക്കുന്നതെന്ന് കാനം ചോദിച്ചു. മാണിയെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാരിന് ബാധ്യതയില്ല. മാണിയെ മുന്നണിയില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ അഴിമതി വിമുക്ത രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതാണോ കോട്ടയം സഖ്യമെന്നും കാനം ചോദിച്ചു.

Loading...