ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു; ദിലീപിന് നാണക്കേടുണ്ടാക്കി ബോളിവുഡ് സുന്ദരിയും

നടൻ ദിലീപിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. കങ്കണ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ ”മലയാള സിനിമയില്‍ നടന്ന സംഭവം നോക്കൂ. ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. ഇതുപോലെ പെണ്‍കുട്ടികള്‍ക്കെതിരെ എന്തൊക്കെ അക്രമങ്ങളാണ് നടക്കുന്നത്. കൊലപാതക സംഭവങ്ങള്‍ വരെ അടുത്തിടെ നടന്നു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു.”

സിനിമലോകത്ത് നടിമാർക്ക് പല അവസരങ്ങളിലും പലരീതിയിൽ ഉള്ള ദുരനുഭവങ്ങൾ ഉണ്ടാവാറുണ്ടെന്നും അത്തരത്തിലുള്ള ഒന്നുതന്നെ ആണ് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ സംഭവിച്ചതെന്നും കങ്കണ പറയുകയുണ്ടായി. ഹൃത്വിക് റോഷനുമായുള്ള തര്‍ക്കങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറയുന്നത്.

കങ്കണ ഹൃത്വിക്കിനെതിരെ നടത്തിയ പരാമർശം എന്തെന്നാൽ കങ്കണയുടെ സ്വകാര്യ ചിത്രങ്ങളും ഇമെയിൽ സന്ദേശങ്ങളും ഹൃത്വിക് പുറത്തു വിട്ടു എന്നതാണ്. ഇതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് കങ്കണ പറഞ്ഞ മറുപടി ഇങ്ങനെ ”ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം. ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു.”