കങ്കണയും കുടുംബവും ബിജെപിയിലേക്ക്

മണാലി: ഉദ്ധവ് താക്കറെയും ശിവസേനയും ആയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടെ കങ്കണ റണൗട്ടും കുടുംബവും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന് വിവരം.ഒരു ദേശീയ മാധ്യമമാണ് വിവരം പുറത്ത് വിട്ടത്.ബിജെപിക്ക് നന്ദി അറിയിച്ച് കങ്കണയുടെ അമ്മ ആശ ഒരു വീഡിയോ പുറത്ത് വിടുകയും ചെയ്തു.ഇതോടെയാണ് കങ്കണയും കുടുംബവും ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായത്.

കോണ്‍ഗ്രസ് അനുഭാവികളാണെന്ന് അറിഞ്ഞിട്ട് കൂടി കങ്കണയ്ക്ക് സുരക്ഷ ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി,ആഭ്യന്തര മന്ത്രി അമിത് ഷാ,ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ എന്നിവര്‍ക്ക് വീഡിയോയിലൂടെ ആശ നന്ദി അറിയിക്കുകയാണ്.ജനങ്ങളില്‍ നിന്ന് കങ്കണയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ഹിമാചലില്‍ റാലി നടത്തിയിരുന്നു.സമൂഹമാദ്ധ്യമങ്ങളിലും കങ്കണയ്ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.

Loading...

കങ്കണയും കുടുംബവും ബി.ജെ.പിയില്‍ ചേരുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഹിമാചല്‍ ബി.ജെ.പി ഘടകം ഇവരെ സ്വാകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് ആണ് വിവരം.കങ്കണയുടെ മുത്തച്ഛനായ സര്‍ജു റാം ഗോപാല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു.