കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.മുഖ്യ പ്രതി മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഈ കേസില്‍ 4 പേരെയാണ് പൊലീസ് പിടികൂടിയത്.കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഇര്‍ഷാദിനെ മംഗളുരുവിലെ ആശുപത്രിയില്‍ നിന്നുമാണ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇര്‍ഷാദിന്റ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണുര്‍ മെഡിക്കല്‍ കോളേജില്‍ ഇന്‍ഷാദിന് തുടര്‍ചികിത്സ ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ അറിയിച്ചു.
ആക്രമണം നടത്തുന്നതിനിടയില്‍ ഇര്‍ഷാദിന് തലക്ക് പരിക്കേറ്റിരുന്നു.കൊല നടന്ന ദിവസം പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മുന്‍ വിരോധത്തെ തുടര്‍ന്ന് നടത്തിയ ആസൂത്രിത രാഷ്ട്രീയ കൊലപാതകമാണിതെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.ഈ കൊലപാതകത്തില്‍ 3 യൂത്ത് ലീഗ് പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്ഹാക്ക്, ഹസ്സന്‍, ആഷിര്‍ എന്നിവരാണിവര്‍.താനാണ് ഔഫിനെ കുത്തിയതെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചു. മറ്റുള്ളവര്‍ സഹായിച്ചു.ഔഫിന്റെ ഹൃദയത്തില്‍ 8 സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റത്തായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.