മകള്‍ക്ക് ജീവിതപങ്കാളിയായി ആണിനെയോ പെണ്ണിനെയോ തെരഞ്ഞെടുക്കാം ;കനിയുടെ അച്ഛന്‍

വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരവും മോഡലുമാണ് കനി കുസൃതി. തനിയ്ക്ക് പറയാനുളളത് ആരുടെ മുമ്പിലും തുറന്നു പറയുന്ന താരമാണ് കനി കുസൃതി. തന്റെ തീരുമാനങ്ങളാണ് തന്റെ ശരി എന്ന തത്വം മുറുകെ പിടിച്ച് ജീവിക്കുന്നതു കൊണ്ട് തന്നെ ഇവര്‍ക്കെതിരെ ചിലര്‍ സദാചാരം പഠിപ്പിച്ച് രംഗത്തെത്തുന്നത്. എന്നാല്‍ ഇതൊന്നും മൈന്റ് ചെയ്യാന്‍ പോലും കനി തയ്യാറാകുന്നില്ല. അത്രയ്ക്ക് ബോള്‍ഡാണ് കനി കുസൃതി. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തില്‍ കനിയുടെ പിതാവും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ മൈത്രേയന്‍ മകളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

” വിവാഹം കഴിക്കാതെ താനും ഡോക്ടര്‍ ജയശ്രീയും ഒന്നിച്ചു താമസിച്ചപ്പോള്‍ പലരും തെറ്റി ചുളിച്ചിരുന്നു( കനിയുടെ അമ്മയും അച്ഛനും). കുറച്ചു നാളുകള്‍ക്ക് ശേഷം കനി പിറന്നു. സ്‌കൂളില്‍ എത്തിയതിനു ശേഷമാണ് താന്‍ ബാക്കി കുട്ടികളെ പോലെയല്ലെന്നുള്ള സത്യം കനി മനസിലാക്കിയത്. എന്നാല്‍ ആ അവസരത്തില്‍ സങ്കടം തോന്നിയിരുന്നു. പിന്നീട് അവള്‍ക്ക് മനസിലായി അച്ഛന്റേയും അമ്മയുടേയും നിലപാട് ശരിയാണെന്ന്. ചെറുപ്പത്തില്‍ അവള്‍ നേരിട്ട ചോദ്യങ്ങളാണ് കനിയെ പിന്നീട് ശക്തിയാക്കിയത്. കനിയുടെ ചെറുപ്പകാലത്ത് അവള്‍ പല അവസരത്തിലും അപമാനിതയായിട്ടുണ്ട്. അവളെ ഞങ്ങള്‍ സാധാരണ സ്‌കൂളില്‍ വിട്ടാണ് പഠിപ്പിച്ചത്. തന്റെ സഹോദരന്റെ മക്കള്‍ എല്ലാവരും ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചു വന്നവരാണ്. അവര്‍ക്കിടയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാതെ അവള്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷമം തന്നെയാണ് പിന്നീടുള്ള ജീവിതത്തില്‍ അവളെ ശക്തയാക്കിയത്. നല്ല ഇരുട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ നക്ഷത്രങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ.. ദുഃഖങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഒരിക്കല്‍ സംരക്ഷണം ലഭിച്ചാല്‍ പിന്നീട് മറ്റൊരവസരത്തില്‍ നമുക്ക് അതിനെ അതിജീവിക്കാനാവില്ല. സങ്കടങ്ങളാണ് കനിയെ ശക്തയാക്കിയത്.

Loading...

കനി പോലും അറിയാതെ ഒത്തിരി കാര്യങ്ങള്‍ അവളുടെ ജീവിതത്തില്‍ താന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. പലതും അവള്‍ക്ക് ഇപ്പോള്‍ പോലും അറിയുകയില്ല. സ്വയം തോന്നിയല്ല അവള്‍ നാടകത്തില്‍ പോയത്. അതിന്റെ പിന്നില്‍ പോലും തന്റെ പ്രേരണയുണ്ടായിരുന്നു. എല്ലാകാര്യങ്ങളും കുട്ടികളെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിക്കാനുള്ളതല്ല. അതിനുള്ള സൂക്ഷമായ സാഹചര്യം നാം ഒരുക്കി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്രവും കനിയ്ക്ക് നല്‍കിയിട്ടുണ്ട്. അതു കൊണ്ടാണ് പ്രായപൂര്‍ത്തിയായപ്പോള്‍ തന്നെ കനിയ്ക്ക് തന്റെ തീരുമാനം അറിയിച്ചു കൊണ്ടുളള കത്ത് എഴുതിയത്. തന്റെ കടമ അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുക എന്നത് മാത്രമാണ്. തന്റെ ജീവിത പങ്കാളിയായി പുരുഷനേയോ സ്ത്രീയോ അല്ലെങ്കില്‍ ഇതു രണ്ടുമല്ലാത്ത ആളിനേയോ അവള്‍ക്ക് തിരഞ്ഞെടുക്കാം. കനിക്ക് മാത്രമല്ല എന്റെ ജീവിതത്തില്‍ വരുന്ന എല്ലാവര്‍ക്കും ആ പിന്തുണ ഞാന്‍ നല്‍കിയിട്ടുണ്ട്”- മൈത്രേയന്‍ വ്യക്തമാക്കി.