അവള്‍ ബലമായി പിടിച്ച്‌ ചുണ്ടുകളില്‍ ചുംബിച്ചു.. നടിക്കെതിരെ ഞെട്ടിക്കുന്ന ആരോപണം

മീ ടു വിൽ ആരോപണവിധേയരായവരുടെ പട്ടിക നിരവധിയാണ്..നടൻമാർക്കും രാഷ്ട്രീയക്കാർക്കും സംവിധായകർക്കും പുറമെ മീ ടു വിൽ വെളിപ്പെടുത്തലുമായി ഒരു നടി തന്നെ നടിക്കെതിരെ വന്നു.ആരോപണങ്ങളിൽ ബോളിവുഡ് കുലുങ്ങിയിക്കുമ്പോൾ കോമഡി താരമായ കനീസ് സുര്‍ക്കയാണ് ബോളിവുഡ് കോമഡി താരമായ അതിഥി മിത്തലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2016 ല്‍ നടന്ന സംഭവമാണ് കനീസ് സുര്‍ക്ക തുറന്ന പറഞ്ഞത്. ഒരു സ്റ്റേജ് ഷോയ്ക്കിടെ തന്നോട് അതിഥി മോശമായി പെരുമാറിയെന്നാണ് കനീസ് സുര്‍ക്കയുടെ ആരോപണം.ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സ്റ്റേജിലേക്ക് അദിതി മിത്തല്‍ കയറി വന്നു. താന്‍ അപ്പോള്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. നൂറു കണക്കിന് ആളുകളാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നു. സ്റ്റേജിലെത്തിയ അതിഥി തന്നെ ബലമായി ചുംബിച്ചു.തന്‍റെ ചുണ്ടുകളിലാണ് അതിഥി ബലമായി ചുംബിച്ചത്. ഉടന്‍ തന്നെ അവര്‍ അവരുടെ നാവ് തന്‍റെ വായില്‍ വെച്ചു. ഇത്രയും മോശമായി അവര്‍ പെരുമാറിയപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ അനുഭവം തന്നെ വേട്ടയാടി കൊണ്ടിരുന്നു.ഒരിക്കല്‍ താന്‍ അവരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ആദ്യം എന്നോട് മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ അനുഭവം തന്നെ വേട്ടയാടികൊണ്ടേയിരുന്നു.

Top