യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

തിരുവനന്തപുരം:കണിയാപുരത്ത് യുവതിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ.പ്രതികളെല്ലാം സഥലത്തെ കോണ്‍ഗ്രസ് പ്രവർത്തകർ.ഇവർക്കതിരെ ബലാൽസംഗക്കേസിനുപുറമെ പോക്സോ വകുപ്പും ചുമത്തും.സംഭവത്തിൽ വനിതാകമ്മീഷൻ കേസെടുത്തു. യുവതിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.യുവതിയുടെ ഭർത്താവടക്കം അറ് പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.പ്രതികൾക്കെതിരെ ബലാൽസംഗത്തിന് പുറമെ പോക്സോവകുപ്പും ചുമത്തും.

യുവതിയുടെ അഞ്ച് വയസായകുട്ടിയുടെ മുന്നിൽ വച്ച് കൃത്യം നടത്തിയതിനാലും കുട്ടിയെ പ്രതികൾ മർദ്ധിച്ചതിനാലുമാണ് പോക്സോ ചുമത്തുന്നത്. സംഭവം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കും.സ്ഥലത്ത് ശാസ്ത്രീയ പരിശോധനയും നടത്തും.എന്നാൽ മദ്യം നൽകിയത് ഭർത്താവിന്‍റെ അറിവോടെയാണ് തന്‍റെ ഭർത്താവ് സംഭവ സംഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഭർത്താവിന് നേരിട്ട് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു.പ്രതികളെല്ലാം സഥലത്തെ കോണ്‍ഗ്രസ് പ്രവർത്തകരാണ് ഒരാൾ പ്രധാന നേതാവും.സംഭവത്തിൽ വനിതാകമ്മീഷൻ കേസെടുത്തു.

Loading...

മദ്യം നൽകിയാണ് ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും വൈകിട്ട് നാലുമണിയോടെ ഭര്‍ത്താവ് വാഹത്തില്‍ കയറ്റി കഠിനംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്ത് എത്തിച്ചു. അവിടെ വച്ച് ഭര്‍ത്താവ് അടക്കം ആറുപേര്‍ അടങ്ങുന്ന സംഘം യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നവെന്നാണ് പോലീസ് പറയുന്നത്.