കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിനിയമത്തിനുനേരെ പ്രതിഷേധിച്ച മുന്‍ ഐ.എ.എസ്. ഓഫീസര്‍ കണ്ണന്‍ ഗോപിനാഥിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരില്‍ ജനാധിപത്യം നിഷേധിക്കപ്പെട്ടു എന്നുചൂണ്ടിക്കാട്ടി ഐ.എ.എസ്.വിട്ട അദ്ദേഹം ഇരുപതോളംപേരുമായി മറൈന്‍ ഡ്രൈവിലെ അംബാസഡര്‍ ഹോട്ടലിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് പിന്നീട് സോണ്‍ വണ്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സംഗ്രാംസിങ് നിശാന്താര്‍ പറഞ്ഞു. 20 മിനിറ്റിനുശേഷം എല്ലാവരെയും വിട്ടയച്ചു.

എന്നാല്‍, അനധികൃതമായാണ് പോലീസ് തങ്ങളെ അറസ്റ്റുചെയ്തതെന്നും ഭരണഘടന വായിക്കാന്‍പോലും സമ്മതിച്ചില്ലെന്നും പ്രതിഷേധിക്കുന്നതിനു മുമ്ബുതന്നെ തങ്ങളെ അറസ്റ്റുചെയ്തെന്നും പിന്നീട് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.

Loading...