ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​മ്മ​യു​ടെ കാ​മു​ക​ൻ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

കണ്ണൂർ : ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​മ്മ​യു​ടെ കാ​മു​ക​ൻ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​വ​യ​സ്ക​നെ​തി​രേ കേ​സെ​ടു​ത്തു. ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രേ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി കാ​റു​മാ​യി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ അ​മ്മ​യോ​ടൊ​പ്പം പെ​ൺ​കു​ട്ടി​യെ കൂ​ട്ടി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​മ്മ ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് മ​ദ്യം ന​ൽ​കി മ​യ​ക്കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

Loading...

അ​മ്മ​യും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നും പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് അ​മ്മ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ തു​ട​ർ​ന്ന് ഭീ​തി​യോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സ് അ​ധ്യാ​പി​ക​യോ​ട് സം​ഭ​വം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.