കണ്ണൂരിൽ മതിലിടിഞ്ഞ് വീണ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് സിസി ടിവി ദൃശ്യം

കണ്ണൂർ: കണ്ണൂര്‍ വലിയന്നൂരില്‍ മതിലിടിഞ്ഞ് വീണ് മരിച്ച ഹംസയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് സിസി ടിവി ദൃശ്യം. വലിയന്നൂർ പുറത്തീൽ പള്ളിക്ക് സമീപം മഠത്തിൽ ത്തിൽ ഹംസ (62) ആണ് മതിലിടിഞ്ഞ് വീണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

കനത്ത മഴയില്‍ വീടിന് പിന്നില്‍ കെട്ടിക്കിടന്ന വെള്ളം ഒഴുക്കിക്കളയാന്‍ ചാല് കീറുകയായിരുന്നു ഹംസ ​​​‍. വീടിന് പിന്നിലെ ഇരുപത് മീറ്ററോളം നീളവും എട്ട് മീറ്റര്‍ ഉയരവുമുള്ള ചെങ്കല്‍ മതില്‍ പെട്ടന്ന് ഇടിഞ്ഞു വീണു. കനത്ത മഴയെ തുടർന്നാണ് മണ്ണ് കുതിർന്നതാണ് അപകടത്തിന് കാരണമായത്. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സും ചക്കരക്കൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മൈമൂന. മക്കൾ: ആഷിർ, ഹസ്ന, അസീബ്, അമീൻ. ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഹംസയെ പുറത്തെടുത്തു.

Loading...

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് ഏത് ഭാഗത്താണ് ഹംസ കുടുങ്ങിയതെന്ന് ആദ്യം കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളാണ് രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്. വീടിന് പിന്നിൽ ഉണ്ടായിരുന്ന ചെറിയ ഷെഡ്ഡ് അടക്കം തകര്‍ത്താണ് കൂറ്റന്‍ മതില്‍ ഇടിഞ്ഞ് വീണത്. ജോലി ചെയ്യുന്നതിനിടെയായതിനാല്‍ ഹംസയ്ക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍പരിശോധിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

 

 

*കനത്ത മഴയില്‍ മതിലിടിഞ്ഞ് വീട്ടുടമ മരിച്ച സംഭവം; ഹംസയെ കണ്ടെത്താന്‍ സഹായിച്ചത് സി.സി.ടി.വി. ദൃശ്യം* https://thaliparamba.truevisionnews.com/news/valiyannoor-hamsa-death/

Opublikowany przez Thaliparamba varthakal Czwartek, 30 lipca 2020