കണ്ണൂര്‍:ഇന്നലെ നടത്തിയ കണ്ണൂർ വിമാനത്താവളം പരീക്ഷണ പറക്കൽ അംഗീകരിക്കില്ലെന്നും ഇടതു മുന്നണി അധികാരത്തിൽ വന്നാൽ വീണ്ടും പരീക്ഷണ പറക്കൽ നടത്തുമെന്നും സി.പി.എം നേതാവ്‌ എം.വി ജയരാജൻപരീക്ഷണ പറക്കലിന് അനുയോജ്യമായ വിമാനമല്ല ഇന്നലെ ഇറക്കിയതെന്ന് പൈലറ്റ് തന്നെ സമ്മതിച്ചുവെന്നും ജയരാജന് പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയാണ് ഇന്നലെ പരീക്ഷപറക്കല്‍ നടത്തിയത്. ഈ പരീക്ഷണ പറക്കലിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Loading...

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പണി പൂര്‍ത്തിയാകാതെയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നതാണ് പ്രധാന ആരോപണം.