ടികറ്റ് ബുക്ക് ചെയ്യൂ..കണ്ണൂരിലേക്ക് വിമാനം റെഡി, റിയാദ്, മസ്കറ്റ്, ദുബായ്, ഷാർജ, ദോഹ

കണ്ണൂരിലേക്ക് പറക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിമാനം റെഡിയായി. ടികറ്റുകൾ ബുക്ക് ചെയ്യൂ..ആദ്യ സർവീസിൽ തന്നെ വരാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ ബുക്കിങ്ങ് 2 ദിവസത്തിനുള്ളിൽ ചെയ്യാം. ഒരാഴ്ച്ച കൊണ്ട് സമയ പട്ടിക പുറത്ത് പൂർണ്ണമായി വരും.കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ആയിരിക്കും ആദ്യം .എയർഇന്ത്യ എക്സ്പ്രസിന്റെ സർവീസ് സംബന്ധിച്ച സമയപ്പട്ടികയ്ക്ക് രണ്ടു ദിവസത്തിനകം ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് റിസർവേഷൻ നടപടികൾ തുടങ്ങാനാണ് തീരുമാനം.ഡിസംബർ ഒൻപതിന് അബുദാബിയിലേക്ക് നടത്താനാണ് ധാരണയായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനുപുറമേ റിയാദ്, മസ്കറ്റ്, ദുബായ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കും തുടക്കം മുതൽ സർവീസുകളുണ്ടാകും. ദിവസവും നാല് അന്താരാഷ്ട്ര സർവീസുകളാകും എയർഇന്ത്യ എക്സ്പ്രസ് നടത്തുക.

ഇൻഡിഗോ നടത്തുന്ന സർവീസുകളെക്കുറിച്ചും വൈകാതെ ധാരണയാകും. കണ്ണൂരിൽനിന്ന് വിദേശ, ആഭ്യന്തര സർവീസുകൾ നടത്താൻ താത്‌പര്യമറിയിച്ച് സ്പൈസ് ജെറ്റും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ ഡിസംബറിൽ വിമാനം ഇറങ്ങുന്നതോടെ കേരളത്തിന്റെ വികസന വഴിയിലെ മറ്റൊരു നാഴിക കല്ലായി മാറും. മൈസൂർ, കുടക്, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലയുടെ നാദാപുരം, കൈനാട്ടി, വടകര തുടങ്ങി പകുതിയോളം ഭാഗത്തും ഈ വിമാനത്താവളം അനുഗ്രഹമാകും. ആദ്യ സർവീസുകൾക്ക് വൻ ഓഫറുകൾ ഉണ്ടാകും എന്നും അറിയുന്നു. ആദ്യ 50 ടികറ്റുകൾ ഓഫറിൽ വിറ്റഴിച്ച ശേഷം തുടർന്നുള്ള സീറ്റുകൾക്ക് കൂടുതൽ വില ഈടാക്കാനാണ്‌ നീക്കം എന്നും അറിയുന്നു

Top