പണവും ചായയും നല്‍കാമെന്ന് പറഞ്ഞ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 74കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പരിയാരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരെയാണ് പോക്സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

2017ൽ കുട്ടിയെ പ്രലോഭിപ്പിച്ച് തൻറെ വീട്ടിൽ കൊണ്ടുപോയാണ് വാസു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമൻ കഴിഞ്ഞ ജൂൺ ഇരുപത്തിനാലിനാണ് പീഡിപ്പിച്ചത്. അറുപത്തിരണ്ടുകാരനായ വാസു, എഴുപത്തിനാലു വയസുള്ള കുഞ്ഞിരാമൻ, അമ്പത്തിനാലുകാരനായ മോഹനൻ എന്നിവരാണ് അറസ്റ്റിലായത്.

Loading...

കുഞ്ഞിരാമനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഏഴിന് രാവിലെ പതിനേഴുകാരനെ ആളോഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവങ്ങൾക്ക് ശേഷം കുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി. പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈൽഡ് ലൈനിൽ പരാതി നൽകുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡന വിവരം പുറത്തുവന്നു. പണവും ചായയും നൽകാമെന്ന് പറഞ്ഞാണ് മൂന്നുപേരും പ്രലോഭിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം പയ്യന്നൂർ മജിസ്ര്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.