കണ്ണൂര്‍ സി.പി.എം തിരിച്ചടികളില്‍ തകരുന്നു, ചുവപ്പ് മായുന്ന കണ്ണൂരില്‍ കോര്‍പ്പറേഷനും നഷ്ടമായി

കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി.എമ്മിനു കണ്ണൂര്‍ കോര്‍പ്പറേഷനും നഷ്ടമായി. പാര്‍ട്ടി ഭരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസം പാസായി.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ഇ.പി.ലതയ്ക്കെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയം പാസ്സായതിനെതുടര്‍ന്നാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.6നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് യു ഡി എഫിന്റെ പ്രമേയത്തെ പിന്തുണച്ചു.ഇപ്പോഴത്തെ ഡെപ്യൂട്ടി മേയറും കോണ്‍ഗ്രസ് വിമത അംഗവുമായ പി.കെ.രാഗേഷിന്റെ ഒറ്റവോട്ടിന്റെ പിന്തുണയിലാണ് നാലുവര്‍ഷമായി കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ്. ഭരിച്ചത്. പി.കെ.രാഗേഷ് കോണ്‍ഗ്രസുമായി സൗഹൃദം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ്. മേയര്‍ ഇ.പി.ലതയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പി.കെ രാഗേഷ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ ആയായാരുന്നു മല്‍സരിച്ചിരുന്നത്. വിമതന്‍ ജയിച്ചപ്പോള്‍ വിമതനേ കൂട്ട് പിടിച്ച് സിപി.എം മേയര്‍ സ്ഥാനം കസസ്ഥമാക്കി. ഇപ്പോള്‍ രാകേഷ് മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങി വന്നതാണ് ഇടത് മുന്നണിക്ക് മേയര്‍ സ്ഥാനം പോകാന്‍ കാരണം.

Loading...

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലവും നഷ്ടമായതിനു തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനവും പ്കുന്നത്. പിണറായി കോടിയേരി ജയരാജന്മാരുടെ നാട്ടിലെ അധികാര നഷ്ടം പാര്‍ട്ടിയേ സംബ്ധിച്ച് ഒരു നിരാശയും തിരിച്ചടിയും ആവുകയാണ്