കണ്ണൂരിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രവാസി മരിച്ചു: സ്രവപരിശോധന നടത്തും

കണ്ണൂര്‍ : കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇദ്ദേഹം. പനി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു. പരിശോധന ഫലം ലഭിച്ചിട്ടില്ല. ഹോം ക്വാറന്റൈന്‍ നിര്‍ദേശം അനുസരിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വീട്ടുകാരെയെല്ലാം മറ്റുവീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാളെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

Loading...