കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കാനായി സ്വദേശി രാജേഷ് ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 45 വയസായിരുന്നു.

ഒമ്പതാം തീയതിയാണ് രാജേഷിനെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റൻറ് ആണ് രാജേഷ്. ഇദ്ദേഹത്തിൻറെ മകൾക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Loading...

അതേസമയം കൊവിഡ് ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. വയനാട് മൂലങ്കാവ് സെൻട്രൽ ബാങ്ക് ജീവനക്കാരൻ പുത്തൻ കുന്ന് സ്വദേശി ശശി (46) ആണ് മരിച്ചത്.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം 22 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെൻറിലേറ്ററിലായിരുന്നു. ഒടുവിൽ നടത്തിയ പരിശോധനയിൽ ഇയാൾ കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്ന് ആരാഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിനിടയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ ഒരാൾ കൂടി മരിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി പിസി സോമനാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.