കണ്ണൂരിലെ ഒരു കുടുംബത്തിലെ പത്ത് പേര്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ വീട്ടില്‍ കഴിയുന്നത് മുഹമ്മദ കുഞ്ഞി മാത്രം. പല ആശങ്കകള്‍ക്കും ഭയചിന്തകള്‍ക്കും നടുവിലാണ് അദ്ദേഹം. മുഹമ്മദ് കുഞ്ഞിയുടെ രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ആറ് മക്കളുമാണ് സിറിയയിലേക്ക് പോയത്. അന്വേഷണ ഏജന്‍സികളോടും പോലീസിനോടും മറുപടി പറഞ്ഞ് തളര്‍ന്നെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു.
”ഉപ്പാപ്പാ, ഞങ്ങള്‍ യാത്ര പോയി തിരിച്ചു വരാം എന്നു പറഞ്ഞിട്ടുപോയ കൊച്ചുമക്കളുടെ സന്തോഷം നിറഞ്ഞ മുഖമാണ് ഞാന്‍ അവസാനം കണ്ടത്. തീവ്രവാദ സംഘടനയായ ഇസ്!ലാമിക് സ്‌റ്റേറ്റ് (ഐഎസ്) അധീന പ്രദേശത്താണ് അവരിപ്പോള്‍ ഉള്ളതെന്നു പൊലീസ് പറയുന്നു. ഞങ്ങളെ കണ്ടില്ലെങ്കില്‍ ഭക്ഷണം പോലും കഴിക്കാത്ത അവരെ ഇനി എവിടെപ്പോയി ഞാന്‍ കൂട്ടിക്കൊണ്ടു വരും? ഇ!സ്‌ലാം മതത്തെ ശരിയായി മനസ്സിലാക്കാത്ത ചിലരാല്‍ ചതിക്കപ്പെട്ട, നിസ്സഹായനായ ഉപ്പയും ഉപ്പാപ്പയുമാണു ഞാന്‍”.മുഹമ്മദ് കുഞ്ഞി പറയുന്നു.
മുഹമ്മദ് കുഞ്ഞിയുടെ അഞ്ച് മക്കളില്‍ രണ്ടാം മകള്‍ ഫൗസിയ ഭര്‍ത്താവ് ടിവി ഷമീര്‍. ഇവരുടെ മക്കളായ സല്‍മാന്‍(21), സഫ്വാന്‍(18), നജിയ(13) എന്നിവരും. മുഹമ്മദ് കുഞ്ഞിയുടെ ഏറ്റവും ഇളയ മകള്‍ നഫ്‌സിയ ഭര്‍ത്താവ് അന്‍വര്‍, ഇവരുടെ മക്കള്‍ ഷിസ ഫാത്തിമ(7), റഫ ഫാത്തിമ(4), ലൈല അന്‍വര്‍(2) എന്നിവരാണ് ഐ.എസില്‍ ചേര്‍ന്നത്.
” മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ വീടായിരുന്നില്ലേ സ്വര്‍ഗം, പിന്നെ അവര്‍ വേറൊരു സ്വര്‍ഗം തേടി പോയതെന്തിനാണ്? ചിരിയും സന്തോഷവും പടിയിറങ്ങിപ്പോയ ഈ വീട്ടില്‍ പേടിയും സങ്കടങ്ങളും മാത്രമേ ഇപ്പോള്‍ കൂട്ടുള്ളൂ.’
ഫൗസിയയുടെ ഭര്‍ത്താവ് ടിവി ഷമിറാണ് ഇളയ മകള്‍ നഫ്‌സിലയ്ക്ക് വിവാഹ പ്രായമെത്തിയപ്പോള്‍ ഷമീര്‍ തന്നെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തി അന്‍വറിന്റെ വിവാഹാലോചന കൊണ്ടുവന്നു. അന്‍വറിനെ കുറിച്ച് അന്വേഷിച്ചെങ്കിലും ആരും തെറ്റും കുറ്റവും ഒന്നും പറഞ്ഞില്ല. അവരുടെയൊന്നും മനസ്സ് ചുരണ്ടിനോക്കാന്‍ സാധാരണക്കാരനായ എനിക്കു കഴിവില്ലാതെ പോയിമുഹമ്മദ് കുഞ്ഞി പറയുന്നു.
നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍ ഗള്‍ഫില്‍ ജോലിക്ക് പോയി. ആ സമയം അവടെ ചില പഠനക്ലാസുകളില്‍ പങ്കെടുത്തു. പിന്നീട് നാട്ടിലെത്തിയ ശേഷം ഭാര്യ ഫൗസിയെയും മക്കളായ സല്‍മാന്‍ സഫ്വാന്‍ നജിയ എന്നിവരെയും കൂട്ടി സിറിയയിലേക്ക് തിരിച്ചു. ഐഎസില്‍ ചേരാനാണ് പോയതെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. 2017ല്‍ ഷമീറും മക്കള്‍ സല്‍മാനും സഫ്വാനും മരിച്ചു എന്ന സന്ദേശം ലഭിച്ചു. ഫൗസിയയെയും മകള്‍ നജിയയെയും കുറിച്ച് യാതൊരു അറിവുമില്ല.
അന്‍വറും പോപ്പുലാര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ദുബായിലെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. എഴ് വയസ്സുള്ള മൂത്ത മകളുടെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു. മതപഠനത്തിന് മാത്രമായി ചേര്‍ത്തു. 7 മാസം ഗര്‍ഭിണിയായിരിക്കെ നഫ്‌സിലയെയും മൂന്ന് പെണ്‍കുട്ടികളെയും കൂട്ടി കഴിഞ്ഞ നവംബര്‍ 19ന് വീട് വിട്ടു. മൈസൂരുവില്‍ വിനോദയാത്രയ്ക്ക് പോകുന്നു എന്നായിരുന്നു പറഞ്ഞത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞും കാണാതായതോടെ ഫോണില്‍ വിളിച്ചു. അപ്പോള്‍ തങ്ങള്‍ ബംഗളൂരുവില്‍ ഉണ്ടെന്നും ജോലി അന്വേഷിക്കുകയാണെന്നും തിരികെ എത്താന്‍ വൈകുമെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ മടങ്ങിയെത്തിയില്ല, തുടര്‍ന്ന് അന്‍വറിന്റെ സഹോദരിയെ വിളിച്ച് കാര്യം തിരക്കി. ഇനി അവരെ അന്വേഷിക്കേണ്ട എന്ന തരത്തിലാണ് അന്‍വര്‍ പറഞ്ഞതെന്നായിരുന്നു സഹോദരിയില്‍ നിന്നും ലഭിച്ച വിവരം. തുടര്‍ന്ന് ഇവരുടെ മുറിയില്‍ കയറി പരിശോധിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും സ്വര്‍ണവും പണവും കൊണ്ടുപോയതായി മനസിലായി. ഇതോടെ ഡിസംബര്‍ 5ന് ജില്ല പോലീസ് മേധാവിക്ക് മുഹമ്മദ് കുഞ്ഞി പരാതി നല്‍കുകയായിരുന്നു.