കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം; രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്നു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം.ജയില്‍ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഓഫിസിലാണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് തകര്‍ത്ത് രണ്ട് ലക്ഷം രൂപയോളം കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജയിലിലെ ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ കവര്‍ച്ച നടന്നത്.ചപ്പാത്തി വിറ്റ വകയില്‍ ലഭച്ച 192000 രൂപയാണ് കവര്‍ന്നത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥരാണ് പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു.കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.മണം പിടിച്ച് ഓടിയ പോലീസ് നായ ജീവനക്കാരുടെ ട്രെയിനിങ് സെന്ററായ സിക്കയുടെ രണ്ടാം നിലയില്‍ എത്തി നിന്നു.24 മണിക്കൂറും കാവലുള്ള ജയില്‍ കോമ്പൗണ്ടിന് അകത്ത് നടന്ന മോഷണം ജയില്‍ അധികൃതരെയും പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

Loading...