കണ്ണൂര്‍ ജനശതാബ്ദി കോഴിക്കോട് വരെ മാത്രം;നാല് സ്‌റ്റോപ്പുകള്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനിരിക്കെ അവസാനവട്ടഇടപെടലുമായി സംസ്ഥാനസര്‍ക്കാര്‍.നാല് സ്റ്റോപ്പുകളാണ് വെട്ടിച്ചുരുക്കിയത്. കണ്ണൂര്‍ ജനശദാബ്ദി ട്രെയിനിന്റെ സര്‍വീസാണ് സര്‍ക്കാര്‍ ഇടപെട്ട് ചുരുക്കിയത്. കണ്ണൂര്‍ വരെയുണ്ടായിരുന്ന ട്രെയിന്‍ ഇനി കോഴിക്കോട് സര്‍വീസ് അവസാനിപ്പിക്കും. തിരികെ തിരുവനന്തപുരത്തേക്ക് കോഴിക്കോട് നിന്ന് ഉച്ചയോടെ സര്‍വീസ് ആരംഭിക്കുക. കണ്ണൂര്‍ സ്‌റ്റേഷന്‍ കൂടാതെ തലശ്ശേരി, മാവേലിക്കര, കായംകുളം, സ്‌റ്റോപ്പുകളും സര്‍ക്കാര്‍ ഇടപെടലില്‍ റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ സ്‌റ്റേഷനുകളിലും സ്‌ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ സ്‌റ്റേഷനുകള്‍ വെട്ടിച്ചുരുക്കിയുള്ള ഇടപെടല്‍ എന്നാണ് സൂചന. അതേസമയം ചൊവ്വ, ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരിക്കും ജനശദാബ്ദി സര്‍വീസ് നടത്തുക.

Loading...

ആറ് ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. മുംബൈയിലേക്കുള്ള നേത്രാവതി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി , തിരുവനന്തപുരം കണ്ണൂര്‍(കോഴിക്കോട് വരെ മാതരം ) ജനശതാബ്ദി, ദില്ലിയിലേക്കുള്ള മംഗളാ എക്‌സ്പ്രസ്, നിസ്സാമുദ്ദീന്‍ എറണാകുളം തുരന്തോ, തിരുവനന്തപുരം എറണാകുളം പ്രത്യേക ട്രെയിന്‍ എന്നിവയാണ് ഇന്നു മുതല്‍ സര്‍വീസ് നടത്തുക. ഒന്നരമണിക്കൂര്‍ മുന്‍പ് യാത്രക്കാരെല്ലാം തന്നെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തണം. ടിക്കറ്റുകള# ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാവുന്നതുമാണ്.