കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ച് ജിസ്ന കൈയടി നേടുന്നു

കണ്ണൂര്‍ ജോസ്ഗിരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരച്ചടങ്ങിന് നേതൃത്വം നല്‍കിയ ജോസ്ഗിരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തക ജിസ്ന ജോസഫിന്റെ പ്രവൃത്തി ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം ജോസ്ഗിരിയില്‍ മരിച്ച തോമസ് കല്ലറയ്ക്കലിന്റെ സംസ്‌കാരച്ചടങ്ങിനാണ് ഡിവൈഎഫ്ഐ ജോസ്ഗിരി യൂണിറ്റ് പ്രസിഡന്റ് ജിസ്ന മോള്‍ ജോസഫ് വെള്ളിയാംകണ്ടത്തില്‍ നേതൃത്വം നല്‍കിയത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് സംസ്‌കാരം നടത്തേണ്ടത് എന്നറിഞ്ഞയുടന്‍ ജിസ്ന മുന്നോട്ടുവരികയായിരുന്നു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുബിന്‍ ഇല്ലിക്കുന്നുംപുറത്ത്, എബി വെള്ളിയാംകണ്ടത്തില്‍, രഞ്ജിത്ത് വെട്ടിക്കൊമ്ബില്‍, ബിബിന്‍ ഇളയിടത്ത്, അജിത്ത് കല്ലിങ്കല്‍ എന്നിവര്‍ ജിസ്‌നക്കൊപ്പം ഉണ്ടായിരുന്നു. ജി സ്നയുടെ നേതൃത്വത്തില്‍ നടത്തുന്ന കൊ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Loading...