കണ്ണൂരിൽ കല്യാണവീട്ടിൽ ബോംബെറിഞ്ഞ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ വീട്ടിലേക്ക് ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. കേസിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താഴെ ചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവർ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നൽകിയിരുന്നു. അതേ സമയം കേസിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അക്ഷയെ കണ്ണൂർ താഴേ ചൊവ്വയിലെ പടക്കക്കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.