ട്രെയിനിലെ ആക്രമണത്തിൽ ജീവൻ പോയത് കണ്ണൂരുകാർക്ക്, നൗഫീഖിന്റയും സഹ്‌റയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല

ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ തീപിടിത്തത്തിൽ മരിച്ചത് കണ്ണൂരിലെ മട്ടന്നൂർ സ്വദേശികൾ. മട്ടന്നൂർ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരിയുടെ മകൾ സഹറ (2), നൗഫീഖ് എന്നിവരാണ് മരിച്ചത്. തീപടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് വിവരം. ഇവരുടെ മൃതദേഹങ്ങൾ എലത്തൂരിനടുത്ത് ഞായറാഴ്‌ച്ച രാത്രി പത്തുമണിയോടെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയിരുന്നു. ഡി വൺ കോച്ചിൽ യാത്ര ചെയ്തവർക്കെതിരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ എട്ടു പേർക്കാണ് ചുവപ്പ് ടീഷർട്ടിട്ട മധ്യവയസ്‌ക്കൻകുപ്പിയിൽ കരുതിയ പെട്രോൾ തളിച്ചു തീവയ്‌പ്പു നടത്തിയത്.

തീപിടിത്തമുണ്ടായ ട്രെയിനിൽ നിന്നും അമ്മയേയും കുഞ്ഞിനേയും കാണാതായെന്നു സഹയാത്രികർ അറിയിച്ചിരുന്നു. ട്രെയ്ൻ കണ്ണൂരിൽ എത്തിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Loading...

അതേസമയം, മരിച്ച റഹ്‌മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിനെ ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് ചാലിയത്തെ ബന്ധു വീട്ടിൽ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് പോവുകയായിരുന്നു റഹ്‌മത്ത് എന്ന് ബന്ധു നാസർ വ്യക്തമാക്കി. രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു” എന്നാണ് ബന്ധുവിന്റെ വാക്കുകൾ.

ഡി 2വിൽ നിന്നും ഡി വണ്ണിലേക്ക് വന്ന അജ്ഞാതാനാണ് അപ്രതീക്ഷിതമായി അക്രമം നടത്തിയത്. തീ ആളിപ്പടർന്നയുടൻ യാത്രക്കാർ രക്ഷപ്പെടുന്നതിനിടെയാണ് കതിരൂർ പൊയ്യിൽ ഹൗസിൽ അനിൽകുമാർ (50), ഭാര്യ സജിഷ (47), മകൻ അദ്വെത് (21), മണ്ണൂത്തി മാനാട്ടിൽ വീട്ടിൽ അശ്വതി (29), തളിപ്പറമ്പിൽ നീലിമ ഹൗസിൽ റൂബി (52) എന്നിവർക്ക് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂർ സ്വദേശി പ്രിൻസ് (35), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവർ ബേബി മെമോറിയൽ ആശുപത്രിയിലാണ്. കൊയിലാണ്ടി ആശുപത്രിയിലും ഒരാൾ ചികിത്സയിലുണ്ട്.