കണ്ണൂര്‍: കോൺഗ്രസിന്റെ കണ്ണൂരിലെ സിറ്റിങ്ങ് മണ്ഢലങ്ങളിൽ വിമിത പ്പട പോരിനിറങ്ങി. കണ്ണൂരിലേ കോൺഗ്രസ് വിമിതന്മാരെല്ലാം ഒരു പുരോഗമന സംഘടന ഉണ്ടാക്കുകയും ഒരു പ്ലാറ്റ്ഫോമിൽ ഒന്നിക്കുകയുമായിരുന്നു. വിമതർ ഉയർത്തുന്ന വെല്ലുവിളിയും ആയുധവും കോൺഗ്രസിന്റെയും യു.ഡി.എഫിന്റേയും നെഞ്ചുതകർക്കുമോ?. എന്തായാലും കനത്ത വില നല്കേണ്ടിവരുമെന്ന് ഉറപ്പാണ്‌. പി.കെ രാഗേഷ് അടക്കമുള്ള നാല് വിമതരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരെഞ്ഞെടുപ്പ് കളത്തിലിറങ്ങിയിരിക്കുന്നത്. അഴീക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതന്‍മാരുടെ മത്സരം.

അഴീക്കോട് പികെ രാഗേഷ്

അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീംലീഗിലെ കെഎം ഷാജിക്ക് വെല്ലുവിളി തീര്‍ത്തു കൊണ്ടാണ്് പികെ രാഗേഷ് സ്വതന്ത്രനായി രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ്സ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി പരാജയപ്പെട്ടതിനെ പിന്നാലെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ രാഗേഷ് ഉയര്‍ത്തിയ വെല്ലുവിളി യുഡിഎഫിന് കോര്‍പ്പറേഷന്‍ ഭരണവും നഷ്ടമാക്കിയിരുന്നു.

കണ്ണൂരില്‍ എൻ.പി സത്താർ

ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം രാഗേഷിനൊപ്പം ചേര്‍ന്ന മുന്‍ കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ എന്‍പി സത്താറാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിക്കെതിരെ കണ്ണൂരില്‍ രംഗത്തിറങ്ങിയ വിമതന്‍.

ഇരിക്കൂറിലും വിമതന്‍

സ്ഥാനാര്‍സ്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കെസി ജോസഫിനെതിരെ നിക്കം ശക്തമായ ഇരിക്കൂറിലും വിമതന്‍ പത്രിക സമര്‍പ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് നേതാവും ജനശ്രീ കോഡിനേറ്ററുമായ അഡ്വ ബിനോയ് തോമസാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പേരാവൂരിൽ അഡ്വ.കെ.ജെ ജോസഫ്

പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിനെതിരെയും വിമതന്‍ മത്സരരംഗത്തുണ്ട്്. കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെജെ ജോസഫാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.പോരാട്ടം ശക്തമായ സാഹചര്യത്തില്‍ ഓരോ വോട്ടും സ്ഥാനാര്‍ത്ഥികള്‍ക്ക് വിലപ്പെട്ടതാണ്.