ചോദ്യ പേപ്പറിനു പകരം പരീക്ഷക്ക് കൊടുത്തത് ഉത്തരങ്ങള്‍ അച്ചടിച്ച് ഷീറ്റ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷയില്‍ ചോദ്യ പേപ്പറിനു പകരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ കൊടുത്തത് ഉത്തരം അച്ചടിച്ച പേപ്പറുകള്‍. പരീക്ഷാ ഹാളില്‍ ചോദ്യ പേപ്പര്‍ വിതരണം ചെയ്തപ്പോള്‍ പോലും അദ്ധ്യാപകര്‍ ശ്രദ്ധിച്ചില്ല. പരീക്ഷ എഴുതാനായി കാത്തിരുന്ന പരീക്ഷാ ഹാളിലേ വിദ്യാര്‍ഥികള്‍ നോക്കിയപ്പോള്‍ കിട്ടിയതില്‍ ചോദ്യങ്ങള്‍ ഒന്നു പോലും ഇല്ല. എല്ലാം കൃത്യമായി നമ്പര്‍ ഇട്ട് ഇത്തരങ്ങള്‍. സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി മലയാളം പരീക്ഷയിലാണ് ഉത്തരങ്ങള്‍ അച്ചടിച്ച പേപ്പര്‍ കിട്ടിയ പരീക്ഷാര്‍ഥികള്‍ അമ്പരന്ന് പോയത്.അബദ്ധം തിരിച്ചറിഞ്ഞതോടെ പരീക്ഷ നിര്‍ത്തി. കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി പാലയാട് ക്യാംപസിലാണു സംഭവം.

ചോദ്യവും ഉത്തരസൂചികയും തയാറാക്കിയ അധ്യാപകന്‍ രണ്ടും കവര്‍ മാറി ഇട്ടതാണ് അബദ്ധത്തിനു കാരണം. പഞ്ചവത്സര എല്‍എല്‍ബിയുടെ അഞ്ചാംസെമസ്റ്ററിലെ ആദ്യ പരീക്ഷയാണ് ഇന്നലെ നടന്നത്. പരീക്ഷാഹാളിലെ നിരീക്ഷകന്‍ കവര്‍ പൊട്ടിച്ചു വിതരണം ചെയ്തയുടന്‍ വിദ്യാര്‍ഥികള്‍ അബദ്ധം കണ്ടെത്തി. അതോടെ സര്‍വകലാശാലയുടെ പരീക്ഷാവിഭാഗത്തില്‍ വിവരമറിയിക്കുകയും പരീക്ഷ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

ചോദ്യം തയാറാക്കുന്ന അധ്യാപകന്‍ ചോദ്യവും ഉത്തരസൂചികയും വ്യത്യസ്ത നിറത്തിലുള്ള കവറുകളിലാക്കി പരീക്ഷാവിഭാഗത്തില്‍ നല്‍കണമെന്നാണു നിര്‍ദേശം. പരീക്ഷാ വിഭാഗത്തില്‍നിന്ന് അതു നേരെ പ്രസ്സിലേക്കു നല്‍കുകയാണു ചെയ്യുന്നത്. അധ്യാപകനു കവറുകള്‍ പരസ്പരം മാറിപ്പോയതു മൂലം ചോദ്യക്കടലാസ് എന്നു കരുതി പ്രസ്സില്‍ അച്ചടിച്ചത് ഉത്തരസൂചികയായിരുന്നു. ഇന്നലെ പരീക്ഷ റദ്ദാക്കിയ ശേഷം നടത്തിയ പരിശോധനയില്‍, ഉത്തരസൂചിക എന്നെഴുതിയ കവറില്‍നിന്നു ചോദ്യക്കടലാസ് കണ്ടെടുത്തു.

എന്നാല്‍ ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു അദ്ധ്യാപകനെ മാത്രം ചുമതലപ്പെടുത്തുന്നതില്‍ തന്നെ പരീക്ഷാ നടത്തിപ്പിലെ അലംഭാവവും വീഴ്ച്ചയും വ്യക്തമാണ്. ഒന്ന് ക്രോസ് ചെക്ക് പോലും ചെയ്യാതെ ഉത്തര കടലാസും പരീക്ഷാ കടലാസും വളരെ അലംഭാവമായി കൈകാര്യം ചെയ്യുന്നു. മാത്രമല്ല ഇത്തരത്തിലൊ ചോദ്യവും ഉത്തരവും തയ്യാറാക്കുന്ന അദ്ധ്യാപകരില്‍ നിന്നും രഹസ്യങ്ങള്‍ ചോരുന്നതും പതിവാണ്. കാരണം പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നാലേ വാര്‍ത്തയും കേസും വിവാദവും ആകൂ. പരീക്ഷാ ചോദ്യം തയ്യാറാക്കുന്ന അദ്ധ്യാപനറ്റെ വാക്കും മനസും ചോര്‍ന്നു പോയാന്‍ ആരും അറിയില്ല. നടപടിക്കും ഏറെ ബുദ്ധിമുട്ടായിരിക്കും