പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസിയെ തള്ളി കണ്ണൂര്‍ സര്‍വകലാശാല

കൊച്ചി. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമിച്ച വിഷയത്തില്‍ യുജിസിയെ തള്ളി കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തീലാണ് പ്രിയ വര്‍ഗീസിനെ പരിഗംണിച്ചതെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.

ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സര്‍വകലാശാല സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി അപക്വമാണെന്നും തള്ളണമെന്നും സര്‍വകലാശാല അവശ്യപ്പെടുന്നു. റാങ്ക് ലിസ്റ്റിന്‍ മേലുള്ള അന്തിമ അനുതി ആയിട്ടില്ലെന്നും നിയമന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സര്‍വകലാശാല കോടതിയില്‍ പറയുന്നു.

Loading...

അതേസമയം നിയമനം കോടതി സ്‌റ്റേ ചെയ്തിരുന്നു. രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പ്രിയ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കുവാന്‍ കഴിയില്ലെന്ന് യുജിസിയും കോടതിയെ അറിയിച്ചിരുന്നു.