കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ പാളം തെറ്റി

കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റി.അപകടത്തിൽ ആർക്കും പരിക്കില്ല.വ്യാഴാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ വെള്ളിയാഴ്​ച പുലർച്ചെ നാലു മണിയോടുകൂടിയാണ് സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്​റ്റേഷനുകൾക്കിടയിൽ പാളം തെറ്റിയത്.പാളത്തിലേക്ക് പാറക്കല്ല് ഇടിഞ്ഞു വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന്​ സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിലാണ് വൻ പാറക്കല്ല്​ വന്നിടിച്ചത്.ചവിട്ടുപടിക്കു പുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകർന്നു