മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ശബരിമല കേസിനൊപ്പം ചേർത്തത് ശരിയായില്ലെന്ന് കാന്തപുരം

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ശബരിമല യുവതീ പ്രവേശന കേസിനൊപ്പം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം പറഞ്ഞു.

ശബരിമലയില്‍ എന്താണോ ആചാരം അതനുസരിച്ചാണ് അവിടെ ഭക്തര്‍ പ്രവേശിക്കേണ്ടത്. മുസ്‌ലിം സ്ത്രീകളില്‍ പള്ളിയില്‍പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷവും പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

Loading...

മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷം സ്ത്രീകളും പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചുതന്നെ ആരാധന നടത്തണാമെന്ന് സുന്നികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും കാന്തപുരം പറഞ്ഞു.

മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ ഇ.കെ സുന്നി വിഭാഗവും രംഗത്തെത്തിയിരുന്നു. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞിരുന്നു.

ശബരിമല പ്രശ്നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല യുവതീ പ്രവേശനത്തില്‍ വിധി പറയുന്നത് വിശാല ബെഞ്ചിനു വിട്ടതോടൊപ്പം മുസ്‌ലിം പള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും വിശാല ബെഞ്ചിനു സുപ്രീംകോടതി വിട്ടിരുന്നു.സ്ത്രീകള്‍ മുസ്‌ലിം പള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് സമാനമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ബാബരി വിധിയിൽ ന്യൂനപക്ഷങ്ങൾ നിരാശയിലാണെന്നും കാന്തപുരം നേരത്തെ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

1949ൽ പള്ളിക്കുള്ളിൽ വിഗ്രഹം കൊണ്ട്​ വെച്ചത്​ തെറ്റാണെന്ന്​ സുപ്രീംകോടതി പറയുന്നു. 1992ൽ ബാബരി പള്ളി ​പൊളിച്ചത്​ തെറ്റാണെന്നും ക്ഷേത്രം പൊളിച്ചല്ല പള്ളി നിർമ്മിച്ചത്​ എന്നതിനെ​ തെളിവുകളില്ലെന്നും കോടതി വ്യക്​തമാക്കിയിട്ടുണ്ട്​. പിന്നെ എങ്ങനെ ഈ വിധി വന്നുവെന്ന ചോദ്യമുയരുന്നത്​ കൊണ്ടാണ്​ സുപ്രീംകോടതി ഉത്തരവ്​ നിരാശജനകമെന്ന്​ പറയുന്നതെന്ന്​ കാന്തപുരം അബുബക്കർ മുസ്​ലിയാർ വ്യക്​തമാക്കി.

നേരത്തെ ബാബരി കേസിലെ വിധിയിൽ പുനഃപരിശോധന ഹർജി നൽകേണ്ടെന്ന്​ സുന്നി വഖഫ്​ ബോർഡ്​ തീരുമാനിച്ചിരുന്നു.

എന്നാൽ, കേസിൽ പുനഃപരിശോധന ഹരജി നൽകണമെന്നാണ്​ മുസ്​ലിം വ്യക്​തിനിയമ ബോർഡിൻെറ നിലപാട്​.

അയോധ്യ കേസിലുണ്ടായ സുപ്രീം കോടതി വിധി മാനിക്കുന്നുവെനന്നായിരുന്നു കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞത്. കോടതി വിധി മാനിക്കേണ്ടത് എല്ലാ പൗരന്‍മാരുടേയും കടമയാണ്,വിജയം കിട്ടിയവര്‍ ആഹ്ലാദിക്കുകയോ പരാജയം കിട്ടിയവര്‍ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുത്.

ഈ നിലപാട് എല്ലായിടത്തും അറിയിച്ചിട്ടുണ്ട്. കോടതിയുടെ വിധിന്യായം പൂര്‍ണമായും പഠിച്ചശേഷം ബാക്കി വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനം ഉണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കക്ഷികളുടെ നിലപാടിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് രാജ്യത്തിന്റെ സമാധാനത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയുമാണ് സുപ്രധാനം. ഇതു തകര്‍ക്കപ്പെടാന്‍ അനുവദിക്കരുതെന്ന് നേരത്തേ തന്നെ പറഞ്ഞതാണെന്നും രാജ്യത്ത് സമാധാനമുണ്ടാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.