മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറേണ്ട… കാര്യങ്ങള്‍ പഴയതുപോലെ മതിയെന്ന് കാന്തപുരം

പണ്ട് മുതലേ അനുവര്‍ത്തിച്ചു വരുന്ന ചില കാര്യങ്ങള്‍ പഴയതുപോലെ തന്നെ നടക്കുന്നതാണ് നല്ലതെന്ന് കാന്തപുരം. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് പള്ളികളില്‍ സ്ത്രീകള്‍ കയറേണ്ടെന്ന നിലപാട് അറിയിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തിയത്.

അയോധ്യ വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് തന്റെ നിലപാട്. പള്ളി പണിയാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും ഇന്നലെ വ്യക്തിനിയമ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.

Loading...

അയോധ്യക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നതാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം പറഞ്ഞു.

വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഓള്‍ ഇന്ത്യ മുഫ്തി അസോസിയേഷന്‍ ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേരും. യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കാന്തപുരം പറഞ്ഞു.

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. മസ്ജിദ് നിര്‍മാണത്തിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവരെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബർ അഹ്മദ് പീർസാദെ എന്നയാളാണ് പൊതുതാല്‍പര്യ ഹരജി സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് അഭിപ്രായം ആരാഞ്ഞത്. സ്ത്രീകൾക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ അധികാരികൾക്കും വഖഫ് ബോർഡിനും നിർദേശം നൽകണമെന്നും യാസ്മീന്‍ സുബറിന്‍ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കോടതി ഇക്കാര്യം പരിഗണിച്ചത്.

ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ചിലർ റിട്ട് ഹർജി നൽകിയത്. കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.

മുസ്ലിം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല. ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ഒരു പള്ളിയിലും ഇസ്ലാം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ഇനി ആരെങ്കിലും പ്രവേശനം തടയുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്”, ജിലാനി പറഞ്ഞു.

സ്ത്രീകള്‍ക്കു പള്ളിപ്രവേശനം അനുവദിക്കാമെന്ന നിലപാടുമായി മുജാഹിദ് വിഭാഗവും അനുവദിക്കരുതെന്ന് ആവര്‍ത്തിച്ചു സുന്നി വിഭാഗവും സുപ്രീം കോടതിയിലേക്ക്. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാമെന്നാണ് നിലപാടെങ്കിലും ശബരിമലയുമായി ബന്ധിപ്പിച്ചത് ആശങ്കയുണ്ടാക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി പ്രതികരിച്ചു.

മുജാഹിദ് പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്നും തുടര്‍ന്നും അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണ്ടെന്ന നിലപാട് പരിഗണിച്ചു വേണം മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയെ സമീപിക്കാൻ.