ലഖിംപൂര്‍ കൂട്ടക്കൊല ; നിങ്ങള്‍ പ്രതിപക്ഷത്തായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കും? മോദിയോട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ​ കോണ്‍​ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍. സംഭവത്തില്‍ മോദി എന്തുകൊണ്ടാ​ണ്​ മൗനം പാലിക്കുന്നതെന്ന്​ സിബല്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്‍റെ ചോദ്യം .

‘മോദിജി, നിങ്ങള്‍ എന്തുകൊണ്ട്​ മൗനം പാലിക്കുന്നു. നിങ്ങളില്‍നിന്ന്​ ഒരു സഹതാപം മാത്രമാണ്​ ഞങ്ങള്‍ക്ക്​ ആവശ്യം. അതത്ര പ്രയാസകരമായ കാര്യമല്ല. നിങ്ങള്‍ പ്രതിപക്ഷത്തായിരുന്നുവെങ്കില്‍ എങ്ങനെ പ്രതികരിക്കും? ഞങ്ങളോട്​ പറയൂ…’ -കപില്‍ സിബല്‍ ട്വിറ്റ് ചെയ്തു .

Loading...

യു.പിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക്​ ഇടയിലേക്ക്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകന്‍ ആശിഷ്​ മിശ്ര കാര്‍ ഒടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനുമടക്കം ഒമ്ബതുപേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ മകനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി സംഭവത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷമായ കോണ്‍ഗ്രസ്​ ലഖിംപൂര്‍ ഖേരി വിഷയം ആളിക്കത്തിക്കുകയും ചെയ്​തിരുന്നു. യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥ്​ സര്‍ക്കാറിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയുമായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ രാജിയും ആശിഷ്​ മിശ്രയുടെ അറസ്റ്റും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തിയതിന് പിന്നാലെ ആശിഷ്​ മിശ്രയോട്​ ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ യു.പി പൊലീസ്​ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു