തെരഞ്ഞെടുപ്പുകളിലെ പരാജയം; ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് കപില്‍ സിബല്‍

ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലെ കോണ്ഗ്രസ് പരാജയത്തില് നേതൃത്വതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില് സിബല്.ബിജെപിക്ക് ബദലാകാന് കോണ്ഗ്രസിനാകുന്നില്ല.ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്ഗ്രസ് തിരിച്ചുകയറാന്‍ കഴിയാത്ത തകര്‍ച്ചയിലേക്കാകും പോകുക. ഉത്തരേന്ത്യയില് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു.പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന് പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും കപില് സിബല് വിമര്‍ശിച്ചു.പാര്‍ട്ടിയില് വേദി ഇല്ലാത്തതിനാലാണ് പൊതുസമൂഹത്തിലുള്ള തുറന്നുപറച്ചില്ലെന്ന് വ്യക്തമാക്കിയായിരുന്നു മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് കപില് സിബലിന്റെ രൂക്ഷ വിമര്‍ശം.ബീഹാറിലും 11 സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പില് കോണ്ഗ്രസ് പരാജയപ്പെട്ടു.

രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദലാകാന് കോണ്ഗ്രസിനാകുന്നില്ല.ഉത്തരേന്ത്യന് ജനത്തിന് കോണ്ഗ്രസിലുള്ള പ്രതീക്ഷ ഇല്ലാതായി.പ്രശ്‌നങ്ങളും പരിഹാരവും അറിയാമെങ്കിലും പരിഹരിക്കാന് നേതൃത്വം തയ്യാറാകുന്നില്ല.പ്രവര്‍ത്തക സമിതിയില് നാമനിര്‍ദേശം ചെയ്യപ്പെട്ടവരായതിനാല് വിമുഖത നിലനില്ക്കുന്നു.ആറ് വര്‍ഷമായി ആത്മ പരിശോധന നടത്തിയിട്ടില്ല. ഇനിയെങ്കികും ആത്മപരിശോധന നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തില്ലേങ്കില്‍ കോണ്ഗ്രസ് ഇല്ലാതാകിമുമെന്നും കപില്‍ സിബല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Loading...

ഉത്തര്‍ പ്രദേശില്‍ 2ശതമാനത്തില്‍ താഴെ മാത്രം വോട്ടുകള്‍. ഗുജറാത്തില്‍ 4 സ്ഥാനര്‍ത്ഥികളില്‍ 3 സ്ഥാനര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നാശമായ അവസ്ഥ. ഇതിന് മാറ്റം വരണണെങ്കില്‍ നേതൃത്വം തന്നെ മുന്‍കൈ എടുക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെടുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാളാണ് കപില്‍ സിബലും. അജിന് ശേഷം പാര്‍ട്ടി വേദികളില്‍ അഭിപ്രായം പകുര്യന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് തുറന്നുപറച്ചില്‍.