വര്‍ത്തമാന കാല രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാതെ നിന്നാല്‍ പാര്‍ട്ടി തകരും;കപില്‍ സിബല്‍

ദില്ലി; നേതൃമാറ്റത്തില്‍ ഉറച്ച് കപില്‍ സിബല്‍. വര്‍ത്തമാന കാല രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാതെ ഭൂതകാലത്തില്‍ നിന്നാല്‍ പാര്‍ട്ടി തകര്‍ക്കുമെന്ന് കപില്‍ സിബലിന്റെ മുന്നറിയിപ്പ്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ ഒറ്റപ്പെടുത്താന്‍ ആണ് ശ്രമം. പ്രവര്‍ത്തക സമതിയില്‍ കത്തിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആരും തയ്യാറായില്ലെന്നും കപില്‍ സിബലിന്റെ വിമര്‍ശനം.നെഹ്‌റു കുടുംബത്തിന്‍തിരെ മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയകലാപക്കൊടി വലിയ ഭിന്നതകര്‍ക്കാന്‍ വഴി വെച്ചിരിക്കുന്നത്. കപില്‍ സിബല്‍, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഒടുവില്‍ നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി.

പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ മാനിച്ചു വേണം മുന്നോട്ട് പോകാനെന്നും ഇല്ലെങ്കില്‍ തകര്‍ച്ച നേരിടേണ്ടി വരുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ വ്യക്തമാക്കുന്നു. വര്‍ത്തമാന കാല സാഹചര്യം മനസിലാക്കിവേണം മുന്നോട്ട് പോകാന്‍,അല്ലാതെ ഭൂതകാലത്തില്‍ നില്‍ക്കരുതെന്ന് നെഹ്‌റു കുടുബത്തെയും കപില്‍ സിബല്‍ ആരോഘമായി വിമര്‍ശിക്കുന്നുണ്ട്. പ്രവര്‍ത്തക സമിതിയില്‍ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെയാണ് ഞങ്ങളെ വിമതര്‍ എന്ന് മുദ്രകുത്തുന്നത് എന്തുകൊണ്ട് പ്രവര്‍ത്തക സമതിയുല്‍ ഒരാള്‍പോലും കത്തിലെ പരാമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറായില്ല എന്നിങ്ങനെയാണ് കപില്‍ സിബല്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍..ഇതിന് പുറമെ ജനാധിപത്യപാര്‍ട്ടിയെന്ന് അവകാശപ്പെടാനാണ് കോണ്ഗ്രസില്‍ തെരഞ്ഞെടുപ്പ് നടത്തി അദ്ധ്യക്ഷനെ കണ്ടെത്താന്‍ മടിക്കുന്നവരാണ് ബിജെപി ഭരണഘടനയെ നശിപ്പിക്കുന്നുവെന്ന് വിലപിക്കുന്നതെന്നും കപില്‍ സിബല്‍ വിമര്‍ശിക്കുന്നു.

Loading...