National News Top one news

അധികാരത്തിൽ ഞങ്ങൾ വരും, അപ്പോൾ കാണാം,മോദിയോട് കൂർ പുലർത്തുന്ന ഉദ്യോഗസ്ഥർക്ക് കോൺഗ്രസിന്റെ ഭീഷണി,

റാഫേൽ ഇടപാടിൽ രേഖകളിൽ മാറ്റം വരുത്തുകയും മോദിക്കനുകൂലമായി റിപോർട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പുമായി കോൺഗ്രസ്. എന്നും കോൺഗ്രസ് പ്രതിപക്ഷത്തായിരിക്കില്ല. അധികാരത്തിലെത്തും. അങ്ങിനെ വന്നാൽ ക്രമക്കേട് കാട്ടുന്ന ഉദ്യോഗസ്ഥർ അന്നത്തേ അധികാരം പോയ മോദിക്ക് ഒപ്പം പോകേണ്ടിവരുമെന്ന് കോൺഗ്രസ്.ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. റഫാല്‍ ഇടപാടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹര്‍ഷി മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാന്‍ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ ഇടപാട് നടക്കുന്ന കാലത്ത് ഇപ്പോഴത്തെ സിഎജി ആയ രാജീവ് മെഹര്‍ഷി ആയിരുന്നു ഫൈനാന്‍സ് സെക്രട്ടറി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് റഫാല്‍ ഇടപാടുകള്‍ മുഴുവന്‍ നടന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുകയെന്നും സിബല്‍ ആരോപിച്ചു.

താന്‍ ഫൈനാന്‍സ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് എങ്ങനെയാണ് രാജീവ് മെഹര്‍ഷി അന്വേഷണം നടത്തുകയെന്നും കപില്‍ സിബല്‍ ചോദിച്ചു. അഴിമതി നിറഞ്ഞതാണ് റഫാല്‍ ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടക്കണം. തിങ്കളാഴ്ച സമര്‍പ്പിക്കാനിരിക്കുന്ന സിഎജി റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണുള്ളതെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി അറിയാമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. ചിലപ്പോള്‍ ഞങ്ങള്‍ പ്രതിപക്ഷത്തായിരിക്കും ചിലപ്പോള്‍ ഭരണപക്ഷത്തും. പ്രധാനമന്ത്രിയോട് അതിരുകവിഞ്ഞ കൂറും വിധേയത്വവും കാട്ടുന്ന ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും ഭരണഘടനയാണ് വലുതെന്ന് അവര്‍ ഓര്‍മിക്കണം- കപില്‍ സിബല്‍ പറഞ്ഞു.

Related posts

യുവതിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്തത് നഗ്നമായ കാലുകൾ കണ്ടപ്പോൾ-അറസ്റ്റിലായ ഓട്ടോ ഡ്രൈവറുടെ മൊഴി

subeditor

കേരളം യുപിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന തള്ളി ഡോ.കഫീല്‍ ഖാന്‍

subeditor12

രാമക്ഷേത്രം വീണ്ടും ആളിക്കത്തിക്കാൻ ആർ.എസ്.എസ് നീക്കം; സോഷ്യൽ മീഡിയയിൽ പ്രമോട്ടർമാർ സജീവം

subeditor

യുവതികള്‍ മല ചവിട്ടി: പറഞ്ഞവാക്ക് പാലിക്കാന്‍ വിവാദ ‘ഫോട്ടോഷൂട്ട് മോഡല്‍’ പകുതി മീശ വടിച്ചു… ഒടുവില്‍ പോസ്റ്റും മുക്കി

subeditor5

പൾസർ സുനിക്ക് ദൃശ്യങ്ങൾ​ കാണാൻ കോടതി അനുമതി

കാസര്‍ഗോഡ് പള്ളിക്കരയില്‍ കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ 6പേര്‍ മരിച്ചു.

subeditor

പ്രായമായ മാതാപിതാക്കളിൽനിന്നു മാറിതാമസിക്കാൻ ഭാര്യ നിർബന്ധിച്ചാൽ വിവാഹമോചനം നേടാമെന്നു സുപ്രീം കോടതി

subeditor

നടിയുടെ കേസിൽ ഇന്ന് അന്വേഷണ സംഘത്തിന്റെ നിർണ്ണായകമായ യോഗം

subeditor

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ശരണം വിളിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ഗൈനക്കോളജിസ്റ്റ് അവധിയില്‍: ഇ.എന്‍.ടി ഡോക്ടര്‍ പ്രസവം എടുത്തു

subeditor

സ്വന്തം മുലപ്പാല്‍ കുടിച്ച് മാരത്തണ്‍ ഓട്ടക്കാരി കാടിനുള്ളില്‍ ജീവന്‍ നിലനിര്‍ത്തി

subeditor

ഒരു വറുത്ത മീനിന്‌ ആയിരം രൂപ വാങ്ങിയ കോട്ടയത്തേ ഹോട്ടലിൽ നടക്കുന്നത് വൻ വെട്ടിപ്പ്, ബില്ലിലും മായം

pravasishabdam news